പാലാ നഗരസഭ ഭരണ സമിതിയ്ക്കുള്ളിൽ ഭിന്നത: ഒടുവിൽ കയ്യാങ്കളി; പരാതി വ്യാജമെന്ന് അഡ്വ.ബിനു പുളിക്കക്കണ്ടം ഫാമിലി 

കോട്ടയം : പാലാ നഗരസഭ  ഭരണസമിതിക്കുള്ളിലെ ഭിന്നത  കൈയാങ്കളിയിലേക്ക്. ഭരണപക്ഷ പാർലമെന്ററി പാർട്ടി യോഗത്തിനിടെ കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസിനെ, സഹ കൗൺസിലർ ബിനു പുളിക്കക്കണ്ടവും സഹോദരൻ ബിജുവും ചേർന്ന് മർദ്ദിച്ചതായാണ് പരാതി. നഗരസഭയിൽ ബിനു പുളിക്കക്കണ്ടവും കുടുംബവും ഏകാധിപത്യപരമായ രീതിയിലാണ് പെരുമാറുന്നതെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നതിനിടെയാണ് പുതിയ സംഭവം.

Advertisements

കൊട്ടാരമറ്റത്തവണ ഓട്ടോ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വിഷയം അടിയന്തര അജണ്ടയില്‍ കൗണ്‍സില്‍ യോഗത്തില്‍ ഉള്‍ക്കൊളളിക്കണമെന്ന് ഭരണപക്ഷ പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തിനിടെ   ബിജു മാത്യൂസ് ആവശ്യപ്പെട്ടു. ആ സമയം ബിനു പുളിക്കക്കണ്ടവും   ബിജു പുളിക്കക്കണ്ടവും ഒരു കാരണവും കൂടാതെ പ്രകോപിതരായി  പാഞ്ഞടുത്തുവെന്ന് പരാതിയിൽ പറയുന്നു. തടയാന്‍ ചെന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈ തട്ടിമാറ്റി കയ്യേറ്റം ചെയ്തു. ഓട്ടോറിക്ഷക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ക്കെന്താണ് ഇത്ര താല്‍പ്പര്യം എന്ന് ചോദിച്ച് അസഭ്യം പറഞ്ഞു. ‘പ്രാണഭയത്താല്‍ ഞാന്‍ അവിടെനിന്നും ഇറങ്ങിയോടുകയായിരുന്നു’ എന്നാണ് ബിജു മാത്യൂസിന്റെ പരാതിയില്‍ പറയുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുന്‍പും പാലാ മുനിസിപ്പല്‍ ഹാളില്‍ വെച്ച് ബിനു പുളിക്കക്കണ്ടം സഹ കൗണ്‍സിലറെ മര്‍ദ്ദിച്ച് അവശനാക്കിയിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജു മാത്യൂസ് ആവശ്യപ്പെട്ടു. ഇന്ന് നടക്കാനിരിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ബിജു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പാലായിൽ എൽഡിഎഫ് കൈവശമായിരുന്ന ഭരണം സ്വതന്ത്ര കൂട്ടായ്മയുടെ സഹകരണത്തോടെ തിരികെ പിടിച്ചെങ്കിലും കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി തെളിയുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതോടെ എത്ര കാലം മുന്നോട്ടു പോകുമെന്ന് ചോദ്യവും ഉയരുന്നുണ്ട്.

പരാതി അടിസ്ഥാന രഹിതം : വിശദീകരണവുമായി അഡ്വ.ബിനു പുളിക്കക്കണ്ടം 

പാലാ നഗരസഭ കോൺഗ്രസ്സ് കൗൺസിലറെ തങ്ങൾ കൈയ്യേറ്റം ചെയ്തു എന്ന പരാതി  അടിസ്ഥാനരഹിതമെന്ന് സ്വതന്ത്രമുന്നണി കൗൺസിലർമാരായ അഡ്വ ബിനു പുളിക്കകണ്ടവും ബിജു പുളിക്കകണ്ടവും സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു. ചെയർപേഴ്സൻ്റെ ചേമ്പറിൽ കൂടിയ സംയുക്ത യുഡിഎഫ് കൗൺസിലർമാരിൽ അസൗകര്യം അറിയിച്ച രണ്ടു പേര്  ഒഴികെ 12 കൗൺസിലർമാരും പങ്കെടുത്തു. കൂടാതെ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് തോമസ്കുട്ടി നെച്ചിക്കാട്ടും കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജോഷി വട്ടക്കുന്നേലും യോഗത്തിൽ പങ്കെടുത്തിരുന്നു. കൗൺസിൽ യോഗ അജണ്ടക്ക് ശേഷം മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു.. കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഓട്ടോ സ്റ്റാൻഡ് വരുന്നതിൽ തങ്ങൾക്ക് യാതൊരു എതിർപ്പും ഇല്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെ.. 

സ്റ്റാൻഡ് അനുവദിക്കുവാൻ നിയമപരമായി സാധിക്കില്ല എന്നും മാത്രമാണ് തങ്ങൾ നിലപാട് എടുത്തത്.. കൗൺസിൽ അംഗീകരിക്കാതെയുള്ള ഓട്ടോ സ്റ്റാൻഡ് പൊതുമുതൽ കൈയ്യേറ്റത്തിൻ്റെ പരിധിയിൽ ആണ് എന്ന ബഹു ഹൈക്കോടതി വിധിയും തങ്ങൾ ചൂണ്ടിക്കാണിച്ചു.. മാത്രമല്ല… തൊഴിലാളികളുടെ ആവശ്യം എഴുതിവാങ്ങി കൗൺസിൽ അംഗീകരിച്ച്  അവർക്ക് സ്റ്റാൻഡ് അനുവദിക്കാമെന്ന നിർദ്ദേശം അറിയിക്കുകയും ചെയ്തു..       അപ്പോൾ താൻ ചെയ്ത നിയമവിരുദ്ധ പ്രവർത്തിയെ ന്യായീകരിച്ച് തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് നിങ്ങൾക്ക് എതിരാക്കും എന്നാണ് ബിജു മാത്യൂസ് നിലപാട് എടുത്തത്.. വാഗ്വാദങ്ങൾ അല്ലാതെ യാതൊരു സംഭവവും അവിടെ ഉണ്ടായില്ല… അവിടെ ഉണ്ടായിരുന്ന യുഡിഎഫ് കൗൺസിലർമാരും പാർട്ടി നേതാക്കളും ഇതിനൊക്കെയും സാക്ഷിയുമാണ്..      

ഇതിൽ കൂടുതൽ എന്തെങ്കിലും സംഭവിച്ചു എന്നോ കൈയ്യേറ്റം നടന്നു എന്നോ അവിടെ ഉണ്ടായിരുന്ന ബിജു മാത്യൂസ് ഒഴികെയുള്ള ഏതെങ്കിലും udf കൗൺസിലർമാരോ പാർട്ടി നേതാക്കളോ പറഞ്ഞാൽ ആ നിമിഷം ഉപാധികളില്ലാതെ ചെയർപേഴ്സണും തങ്ങളും കൗൺസിലർ സ്ഥാനത്തു നിന്നും രാജിവെക്കുമെന്ന് പാലായിലെ പൊതു സമൂഹത്തോട് തങ്ങൾ അറിയിക്കുന്നു..   ചെയർപേഴ്സൻ്റെ പ്രവർത്തന വിജയത്തിലും ,,സ്വീകാര്യതയിലും അസൂയ പൂണ്ട അഭിനവ  കേകോ ഭക്തരുടെ ജല്പ്പനകൾക്കും ഭീഷണികൾക്കും തങ്ങൾ കീഴ്പ്പെടില്ലന്നും അഡ്വ ബിനു പുളിക്കകണ്ടവും ബിജു പുളിക്കകണ്ടവും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

Hot Topics

Related Articles