കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ ഇടവമാസത്തിലെ ചതയദിനപൂജ ജൂൺ 8 (ഇടവം 25) തിങ്കളാഴ്ച നടക്കുന്നതാണ്. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെയും
ബിനു ശാന്തിയുടെയും മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. രാവിലെ ഗുരുദേവ കൃതികളുടെ പാരായണത്തിനു ശേഷം ഗുരുപൂജ ,ഗുരു പുഷ്പാഞ്ജലിഎന്നീ വഴിപാടുകൾ ഉണ്ടായിരിക്കുന്നതാണ്. 11.30ന് ചതയ പൂജയും തുടർന്ന് പ്രഭാഷണവുംസമൂഹ പ്രാർത്ഥനയും മംഗളാരതിയും നടക്കും. 12.30 ന് നടക്കുന്നഅന്നദാനം വഴിപാടായി സമർപ്പിച്ചിരിക്കുന്നത് വിവേക് ലാൽ , പൂണിത്തറ,കുമരകം എന്നയാളാണ്.
.ഭക്തജനങ്ങൾക്ക് ചതയപൂജയും അന്നദാനവും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് അവസരമൊരുക്കിയിട്ടുള്ളതായി
ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡൻ്റ് എ.കെ ജയപ്രകാശ് അറിയിച്ചു. ഭക്ത്യാദരപൂർവ്വം നടത്തുന്ന
വഴിപാടുകൾക്കും മറ്റു വിവരങ്ങൾക്കുമായി 0481 2524446 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ചതയപൂജ ജൂൺ 8 ന്

Advertisements

