ഫോട്ടോ : പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ എസ് നായർ സംസാരിക്കുന്നു
കോട്ടയം : ബഡ്ജറ്റ് സിവിൽ സർവീസിന് വിസ്മയ നിരാശ സമ്മാനിച്ചു. ജീവനക്കാരും അധ്യാപകരും ആക്ഷൻ കൗൺസിൽ ഓഫ് സ്‌റ്റേറ്റ് എംപ്ലോയിസ് & ടീച്ചേഴ്‌സിൻ്റെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.കോട്ടയത്ത് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ പ്രകടനം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമാ എസ് നായർ ഉദ്ഘാടനം ചെയ്തു . ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ കെ ആർ അനിൽകുമാർ സംസാരിച്ചു. കാഞ്ഞിരപ്പള്ളിയിൽ കേരള എൻജിഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എസ് അനൂപ്, വൈക്കം,പാലാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വി കെ വിപിനൻ, ജി സന്തോഷ് കുമാർ, ഇ എസ് സിയാദ് എന്നിവരും പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.


