കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ മൂല്യ വർദ്ധിത വസ്തുക്കളാക്കി മാറ്റുന്ന സംരംഭങ്ങൾ ആരംഭിക്കുവാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ ശ്രീ പി.ജെ ജോസഫ്. കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന ജന്മദിന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisements
സംസ്ഥാനത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുത്തൻ സംരഭങ്ങൾ ആരംഭിക്കുവാൻ കഴിഞ്ഞാൽ യുവജനങ്ങൾ തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് ഒരു പരിധിവരെ തടയുവാൻ സാധിക്കും. യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിനായി പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുമെന്നുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായും പി.ജെ.ജോസഫ് പറഞ്ഞു.


