ഫിഫാ ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിനൊപ്പം ചേർന്ന് കോട്ടയത്തെ മഹാത്മജി സ്മാരക ഗ്രന്ഥശാല

കോട്ടയം : ഫിഫാ ഫുട്‌ബോൾ ലോകകപ്പ് ആവേശത്തിനൊപ്പം ചേർന്ന് കോട്ടയത്തെ മഹാത്മജി സ്മാരക ഗ്രന്ഥശാലയും.കോട്ടയം മറിയപ്പള്ളി മഹാത്മജി സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഫുട്‌ബോൾ പ്രവചന മത്സരം സംഘടിപ്പിക്കുന്നു. 2026 ജൂൺ 20 മുതൽ 30 വരെയാണ് പ്രവചന മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.2026 ജൂൺ 20 മുതൽ 30 വരെ യുള്ള ദിവസങ്ങളിൽ (തിങ്കൾ മുതൽ ശനി) വൈകുന്നേരം 4.30 മുതൽ 7.30 വരെ ഗ്രന്ഥശാലയിൽ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന ബോക്‌സിൽ ഓരോന്നിലും ശരിയുത്തരങ്ങൾ പേര് അഡ്രസ്സ് മൊബൈൽ നമ്പർ ഇവ ചേർത്ത് നിക്ഷേപിക്കേണ്ടതാണ്.

Advertisements

10 വയസ്സു മുതൽ പ്രായഭേദമന്യേ എല്ലാവർക്കും പ്രവചന മത്സരത്തിൽ പങ്കെടുക്കാം.മൂന്ന് കാറ്റഗറിയിൽ നടക്കുന്ന മത്സരത്തിൽ വിജയികൾക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.ഒന്നാം കാറ്റഗറിക്ക് 2000 രൂപയും , രണ്ടാം കാറ്റഗറിയ്ക്ക് 1500 രൂപയും,മൂന്നാം കാറ്റഗറിയിൽ 1000 രൂപയുമാണ് സമ്മാനങ്ങൾ. പ്രവചനത്തിന്റെ നറുക്കെടുപ്പ് 2026 ജൂലൈ 21 ചൊവ്വ 5.30 ന് ഗ്രന്ഥശാല അങ്കണത്തിൽനടക്കും കൂടുതൽ വിവരങ്ങൾ ബന്ധപ്പെടാം : 9495525360, 9447287849, 9847145233, 9447208381, 9446432608, 89219 83807

Hot Topics

Related Articles