അമ്മയെ രമേശ്‌ പിഷാരടി നയിക്കും ; അഡ്ഹോക്ക് കമ്മിറ്റിയിൽ ഗണേഷ് കുമാറും 

താര സംഘടനയായ ‘അമ്മ’യെ കോൺഗ്രസ് എംഎൽഎയും നടനുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്‌ഹോക് കമ്മിറ്റി നയിക്കും. മുൻ എംഎൽഎയും നടനുമായ ഗണേഷ് കുമാറും അഡ്‌ഹോക് കമ്മിറ്റിയിൽ അംഗമാണ്. സംഘടനയിലുണ്ടായ വലിയ പൊട്ടിത്തെറിയെ തുടർന്ന് ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവെച്ച സാഹചര്യത്തിലാണ് അഡ്‌ഹോക് കമ്മിറ്റിയെ ഭരണമേൽപ്പിക്കുന്നത്. നാലുമാസമാണ് കമ്മറ്റിയുടെ കാലാവധി. അതിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റിയെ കണ്ടെത്തും.

Advertisements

Hot Topics

Related Articles