ചങ്ങനാശ്ശേരിയിൽ തൂഫാൻ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു ; വിനു ജോബ് MLA മത്സരം ഉദ്ഘാടനം ചെയ്തു 

ചങ്ങനാശ്ശേരി: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി “തൂഫാൻ ഫുട്ബോൾ” എന്ന പേരിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി സൈബർസ് കോളേജ് ഫുട്ബോൾ ടീം ചങ്ങനാശ്ശേരി പോലീസ് ടീം തമ്മിലായിരുന്നു മത്സരം. മത്സരത്തിൽ എസ് ബി കോളേജ് 5 – 3 ന് വിജയിച്ചു വിജയികൾക്ക് ചങ്ങനാശ്ശേരി ഡിവൈഎസ്പി സമ്മാനദാനം നിർവഹിച്ചു.

Advertisements

ചങ്ങനാശ്ശേരി DYSP ശ്രീ. ആഷാദ് എസ്. അധ്യക്ഷത വഹിച്ച


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപാടിയിൽ ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ ശ്രീ. ശ്രീജിത്ത് സി. സ്വാഗതം പറഞ്ഞു. ബഹുമാനപ്പെട്ട ചങ്ങനാശ്ശേരി എംഎൽഎ ശ്രീ വിനു ജോബ് കുഴി മണ്ണിൽ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.  

ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനും യുവാക്കളിൽ കായിക മനോഭാവവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സന്ദേശം ഉയർത്തിപ്പിടിക്കുന്നതും ആയിരുന്നു പരിപാടിയുടെ ലക്ഷ്യം.

ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളും കായികപ്രേമികളും പൊതുജനങ്ങളും പങ്കെടുത്തു.

Hot Topics

Related Articles