മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ഓഫീസിലേക്ക് എഞ്ചിനീയറിംഗ് അപ്രന്റീസുമാരുടെ ഒഴിവ്

കോട്ടയം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കോട്ടയം ജില്ലാ കാര്യാലയത്തിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിംഗ് അപ്രന്റീസുമാരെ തെരഞ്ഞെടുക്കുന്നു. അഭിമുഖം ജൂലൈ 6 (തിങ്കളാഴ്ച) രാവിലെ 10.30ന് കോട്ടയം സി.എം.എസ്. കോളജിനു സമീപം ശ്രീനിവാസ അയ്യർ റോഡിലുള്ള മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ ഓഫീസിൽ വച്ച് നടത്തും. 28 വയസ്സിൽ താഴെ പ്രായമുള്ള ബി ടെക്(സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ) ബിരുദധാരികൾക്ക് പങ്കെടുക്കാം. ഫോൺ: 0481 2302445. വെബ്സൈറ്റ്- www.kspcb.kerala.gov.in

Advertisements

Hot Topics

Related Articles