കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഒൻപത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ ഒൻപത് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ  രാവിലെ 09:00 മുതൽ 05:00 വരെ കൂടപ്പുലം ഷാപ്പ്, കൂടപ്പുലം അമ്പലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.  തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കുട്ടിച്ചൻ, ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ ഇൻഡസ്  , ട്രാൻസ്ഫോമർ പരിധിയിലും  വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻ സിറ്റി, കാട്ടാംകുന്ന്, കണ്ണംകുളം പാറമട , കന്നുവെട്ടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 30 വരെ വൈദ്യുതി മുടങ്ങും. 

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  സോന ,  കുഴിപ്പുരയിടം, മണർകാട് ചർച്ച് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും. നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ കീഴിൽ വരുന്ന നാല്കവല, ലീല എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9:30 മുതൽ 5:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുക്കാട്, നാഗപുരം, ആശ്രമം, മന്ദിരം ജംഗ്ഷൻ, ആനത്താനം സോ മിൽ, ഷെൽട്ടേഴ്‌സ് കൊക്കൂൺ, കൈരളി, ഹംമോക്ക്, മലകുന്നം  എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles