കോട്ടയം തൃക്കൊടിത്താനം സ്വദേശിനിയായ യുവതിയ്ക്കെതിരെ കാപ്പ ചുമത്തി ജില്ലാ പൊലീസ് ; കാപ്പാ നിയമപ്രകാരം ജില്ലയിൽ ഒരു വർഷം പ്രവേശിക്കുന്നതിന് വിലക്ക് 

കോട്ടയം : നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവതിയ്ക്കെതിരെ കാപ്പ ചുമത്തി ജില്ലാ പൊലീസ്. കാപ്പ നിയമപ്രകാരം യുവതിക്ക് ഒരു വർഷത്തേക്ക് കോട്ടയം ജില്ലയിൽ പ്രവേശിക്കുന്നതിനാണ് യുവതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. തൃക്കൊടിത്താനം പായിപ്പാട് നാലുകോടി പുത്തൻകാവ് അമ്പലം ഭാഗത്ത് സാന്തിയ ബി(43)യ്ക്കെതിരെയാണ് ജില്ലാ പൊലീസ് നടപടി സ്വീകരിച്ചത്. ഒരു വർഷത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ സഞ്ചലന നിയന്ത്രണമാണ് ഇവർക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. 

Advertisements

എറണാകുളം റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ 2026 ജൂലൈ 15-ന് പുറപ്പെടുവിച്ച ഉത്തരവ്  2026 ജൂലൈ 17 മുതൽ പ്രാബല്യത്തിൽ വന്നു 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉത്തരവ് പ്രകാരം 2026 ജൂലൈ 17 മുതൽ ഒരു വർഷക്കാലത്തേക്ക് മുൻകൂർ അനുമതിയില്ലാതെ സാന്തിയ ബിക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ പ്രവേശിക്കാൻ അനുമതിയില്ല. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിക്കുകയോ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ കാപ്പ നിയമപ്രകാരവും മറ്റ് ബാധകമായ നിയമപ്രകാരവും കർശന നടപടികൾ സ്വീകരിക്കുന്നതാണ്.

Hot Topics

Related Articles