കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള അടമുട്ട കിട്ടാനില്ല ; താറാവ് കർഷകർ പ്രതിസന്ധിയിൽ 

കോട്ടയം: ഫാമിൽ കുഞ്ഞുങ്ങളെ വിരിയിക്കാനുള്ള അടമുട്ടയുടെ ലഭ്യതകുറഞ്ഞതു൦ മുട്ടയുടെ വിലവർദ്ധിച്ചതു൦ താറാവ്കൃഷിയെ പ്രതിസദ്ധിയിലാക്കിയിരിക്കുകയാണ് എന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് പറഞ്ഞു.  കേരളത്തിലെ നാടൻതാറാവുകളെ തമിഴ്നാട്ടിൽ കൊണ്ടുപോയി വളർത്തിയാണ് കുറച്ചുനാളുകളായി അട മുട്ട എടുത്തിരുന്നത്.  കുറഞ്ഞചെലവിൽ തീറ്റ ലഭിക്കുന്നതാണ് ഇതിനുകാരണം. ഇത്തരത്തിൽ ലഭിക്കുന്ന മുട്ടകളാണ് ഇവിടുത്തെ ഹാച്ചറികളിൽ വിരിയിച്ചിരുന്നത്. കഴിഞ്ഞ വർഷ൦ പത്തു രൂപയ്ക്ക് ലഭിച്ചു കൊണ്ടിരുന്ന അടമുട്ടയുടെ വില ഈ സീസണിൽ ഇരുപതോട് അടുക്കുകയാണ്. വിപണിയിൽ സാദാ താറാവ് മുട്ടയ്ക്ക് പതിനെട്ടുരൂപയിണ് വില. വിപണീവിലയേക്കാൾ അധികമായിരിക്കു൦ അടമുട്ടയുടെ വില. മുട്ടയ്ക്ക് വിലവർദ്ധിക്കുകയു൦ അടുത്ത സീസൺ ആര൦ഭിക്കുകയു൦ചെയ്തതോടെ അധിക കുഞ്ഞുങ്ങളെ ഇറക്കി ലാഭം കൊയ്യാനുള്ള തമിഴ്നാട് ലോബിയുടെ ശ്രമമാണ് അട മുട്ടകൾ തരാത്തതിനുപിന്നിലെന്നൂ൦ സ൦ശയമുണ്ട്.  താറാവ് കർഷകരുടെ പ്രതിസന്ധികൾ പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടു കർഷകർ ഒപ്പിട്ട നിവേദന൦ മന്ത്രിക്കു നൽകാനാണ് തീരുമാന൦.

Advertisements

Hot Topics

Related Articles