വാക്കുതർക്കത്തിനൊടുവിൽ സംഘർഷം; ചിങ്ങവനത്തെ ബാറിൽ പനച്ചിക്കാട്ടെ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി ; നാണക്കേട് ഒഴിവാക്കാൻ പരാതി ഒത്തുതീർപ്പാക്കി 

ചിങ്ങവനം : വാക്കുതർക്കത്തിനൊടുവിലുണ്ടായ സംഘർഷത്തെ തുടർന്ന് ചിങ്ങവനത്തെ ബാറിൽ സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. പൊലീസ് സ്റ്റേഷനു സമീപത്തെ ബാറിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ     16-ാം വാർഡിലെ പാറപ്പുറം ഭാഗത്ത് താമസിക്കുന്ന മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് കൺവീനറുമായ   സജീവ സി പി എം പ്രവർത്തകനാണ് മർദ്ദനമേറ്റത്  .  ഇതേ വാർഡിലെ തന്നെ മറ്റൊരു പാർട്ടി പ്രവർത്തകനാണ് മർദിച്ചത് . ഗ്ലാസ്സെടുത്ത് നെറ്റിക്കിട്ടടിയ്ക്കുകയും പൊതിരെ അടി കൊണ്ട് നിലത്തുവീഴുകയും ചെയ്തതിനെ തുടർന്ന് ടിയാൾ കുറെ നേരത്തേയ്ക്ക് നിലത്തു ബോധരഹിതനായി കിടന്നു .നിലത്തുവീണ ഇയാൾക്ക് തൊഴിയും ചവിട്ടുമേൽക്കുകയും ചെയ്തു . മദ്യലഹരിയിലായിരുന്ന ഇരുവരെയും ബാറിലെ ജീവനക്കാരെത്തിയാണ് പിടിച്ചു മാറ്റിയത് . അടി കൊണ്ട് നിലത്തുവീണു കിടക്കുന്ന മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് . അവശ നിലയിലായ ഇയാളെ ഒപ്പമെത്തിയ സുഹൃത്ത് ഓട്ടോ റിക്ഷയിൽ കയറ്റി സംഭവ സ്ഥലത്തു നിന്നും രക്ഷപെടുത്തു കയായിരുന്നു .

Advertisements

Hot Topics

Related Articles