എടത്വാ: തായ്ലാൻ്റിലെ ബാങ്കോക്കിൽ വെച്ച് അന്തരിച്ച മലയാളിയുടെ മൃതദേഹം നാളെ ജൂലൈ 27 തിങ്കളാഴ്ച രാവിലെ 10 ന് നെടുംമ്പാശ്ശേരി വിമനത്താവളത്തിൽ എത്തിക്കും. തലവടി ഗ്രാമപഞ്ചായത്ത് ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി പ്രജിത്ത് പുഷ്പാംഗദൻ്റെ (49) മൃതദേഹമാണ് നാളെ നാട്ടിൽ എത്തിക്കുന്നത്.
യുകെയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രജിത്ത് ആറുമാസം മുമ്പാണ് ഒരു സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സ്കൂൾ അവധിയായതിനാൽ വിനോദയാത്രയ്ക്കായാണ് തായ്ലൻഡിലേക്ക് പോയത്. തായ്ലൻഡിലെ ഒരു ലോഡ്ജ് മുറിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരണപ്പെടുന്നതിന് മൂന്ന് ദിവസം മുൻപ് അമ്മയുമായും ബന്ധുക്കളോടും വീഡിയോ കോളിലൂടെ വിളിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിന്നീട് ബന്ധുക്കൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് നടന്ന അന്വഷണത്തിലാണ് മൃതദേഹം ലോഡ്ജ് മുറിയിൽ നിന്ന് കണ്ടെത്തിയത്. നെടുംമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദ്ദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ ആനപ്രമ്പാൽ എത്തിക്കും. മുതദേഹം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ്, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി അനൂപ് ആന്റണി, ജില്ല പ്രസിഡൻ്റ് പി.കെ ബിനോയ്, സംസ്ഥാന സെക്രട്ടറി എം.വി ഗോപകുമാർ, തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് എന്നിവർ ഇന്ത്യൻ എംബസിയുമായും യു.കെ ഐൽസ്ബറി മലയാളി സമാജം പ്രസിഡന്റ് രാജേഷ് രാജ്, വിജോയ് തോപ്പിൽ, യു.യു.കെ.എം.എ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവരുമായി ബന്ധപ്പെട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്ക് സജീവമാക്കിയത്. മഹാരാഷ്ട്ര സ്വദേശിനിയായ ജാൻസി പറവുക്കാരനാണ് ഭാര്യ. ഏകമകൻ യാഷ്.


