മദ്യലഹരിയിൽ കടയിൽ എത്തി പണം ചോദിച്ചു; പണം നൽകാതിരുന്ന വ്യാപാരിയ്ക്ക് നേരെ കത്തി വീശി; കത്തി തിരികെ വാങ്ങി വീശി വ്യാപാരിയും; കോട്ടയം മണർകാട്ട് വ്യാപാരിയ്ക്കും അക്രമിയായ യുവാവിനും പരിക്ക്

കോട്ടയം: മദ്യലഹരയിൽ കടയിൽ എത്തി ചോദിച്ച പണം നൽകാതിരുന്ന വ്യാപാരിയ്ക്ക് നേരെ കത്തി വീശി യുവാവ്. വീശിയ കത്തി പിടിച്ചു വാങ്ങി തിരികെ വ്യാപാരി വീശിയതോടെ വ്യാപാരിയ്ക്കും യുവാവിനും പരിക്ക്. ഇന്ന് വൈകിട്ടോടെ കോട്ടയം മണർകാട് ജംഗ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ കണ്ണിമലയിൽ രതീഷാണ് (42) മദ്യലഹരിയിൽ അക്രമം നടത്തിയത്. ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ മണർകാട് കവലയിൽ എൻ.ജി സ്‌റ്റോഴ്‌സ് നടത്തുന്ന വർഗീസിനാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു കേസിനാസ്പദമായ സംഭവം. വർഗീസിന്റെ കടയിൽ മദ്യ ലഹരിയിൽ എത്തിയ രതീഷ് പണം ആവശ്യപ്പെടുകയായിരുന്നു. പണം നൽകാനാവില്ലെന്ന് വർഗീസ് നിലപാട് എടുത്തതോടെ രതീഷ് കത്തി ഉപയോഗിച്ച് വർഗീസിന് നേരെ വീശി. ഇതോടെ വർഗീസ് കത്തി തിരികെ വാങ്ങി രതീഷിന് നേരെയും വീശി. ആക്രമണത്തിൽ വർഗീസിന്റെ കൈയ്ക്കും, രതീഷിന്റെ തലയ്ക്കും പരിക്കേറ്റു. രണ്ടു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisements

Hot Topics

Related Articles