റവന്യൂ വകുപ്പിന്റെ അവലോകന യോഗം നാളെ നടക്കും ; മന്ത്രി എ.പി. അനിൽകുമാർ പങ്കെടുക്കും

Advertisements

കോട്ടയം:  റവന്യൂ വകുപ്പിന്‍റെ ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ചൊവ്വാഴ്ച (ജൂലൈ 28)റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിന്‍റെ അധ്യക്ഷതയില്‍ ചേരും. രാവിലെ 10.30ന് ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ തഹസില്‍ദാര്‍മാര്‍, സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാര്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍,സീനിയര്‍ സൂപ്രണ്ടുമാര്‍, ജൂനിയര്‍ സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മന്ത്രി ഓണ്‍ലൈനില്‍ വില്ലേജ് ഓഫീസര്‍മാരുമായി സംവദിക്കും. പട്ടയ വിതരണത്തിന്‍റെ നിലവിലെ സ്ഥിതി, കൈയ്യേറ്റം ഒഴിപ്പിക്കല്‍, ഡിജിറ്റല്‍ റീ സര്‍വേ പ്രവര്‍ത്തനങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും.

Hot Topics

Related Articles