നടിയെ ആക്രമിച്ച കേസ്;‘പരമാവധി ശിക്ഷ കുറയ്ക്കാൻ ശ്രമിക്കും’; പൾസർ സുനിയുടെ അഭിഭാഷകന്റെ പ്രതികരണം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് പരാവധി ശിക്ഷ കുറച്ച്‌ കിട്ടാൻ വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് ഒന്നാം പ്രതി പള്‍സർ സുനിയുടെ അഭിഭാഷകൻ പ്രതീഷ് കുറുപ്പ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.പ്രതികളുടെ ശിക്ഷാ വിധി ഇന്ന് പ്രസ്‌താവിക്കാനിരിക്കെയാണ് അഭിഭാഷകന്റെ പ്രതികരണം. പ്രതികള്‍ക്ക് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന് അറിയാനാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതെന്നും ശിക്ഷ ഇളവ് കിട്ടാനുള്ള മാർഗങ്ങളുണ്ടോയെന്ന് നോക്കുന്നുണ്ടെന്നും പ്രതീഷ് കുറുപ്പ് പറഞ്ഞു. പ്രതിഭാഗം അഭിഭാഷകൻ എന്ന നിലയില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ കുറച്ച്‌ കിട്ടുന്നതിനുവേണ്ടിയാണ് താൻ പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

Advertisements

പ്രതികള്‍ക്ക് പരാമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷൻ വാദമെന്നുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.പ്രതികള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ കോടതി രേഖപ്പെടുത്തുമെന്നും വിധി ഇന്നുതന്നെ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമായിരിക്കും വിധി. പ്രതികളെ വിയ്യൂർ ജയിലില്‍ നിന്ന് രാവിലെ തന്നെ കോടതിയിലേക്ക് കൊണ്ടുവന്നിരുന്നു. കോടതിയില്‍ വാദം പുരോഗമിക്കുകയാണ്. എൻ എസ് സുനില്‍ (പള്‍സർ സുനി), മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച്‌ സലിം, പ്രതീപ് എന്നീ ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവിനോ 20 വർഷം കഠിന തടവിനോ വിധിക്കാവുന്ന കുറ്റകൃത്യങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിയിഞ്ഞിട്ടുള്ളത്.

Hot Topics

Related Articles