സ്വകാര്യ ബാങ്കിംഗ് മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ആൾ ഇന്ത്യാ പ്രൈവറ്റ് സെക്ടർ ബാങ്ക് യൂണിയൻ സെൽ (എ ഐ ബി ഇ എ) 2025 ഡിസംബർ 10ന് ന്യൂഡൽഹിയിൽ പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുന്നു.
രാജ്യത്തെ മുഴുവൻ സ്വകാര്യ ബാങ്കുകളും ദേശസാൽക്കരിക്കുക, ക്ലർക്ക്–പ്യൂൺ–സ്വീപ്പർ തസ്തികകളിൽ സ്ഥിരനിയമനം നടത്തുക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, വിരമിച്ച ബാങ്ക് ജീവനക്കാർക്ക് എക്സ്ഗ്രേഷ്യ അനുവദിക്കുക, CSB ബാങ്കിൽ ഉഭയകക്ഷി കരാറുകൾ നടപ്പിലാക്കുക, ഫെഡറൽ ബാങ്ക് മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് മാർച്ച് നടത്തപ്പെടുന്നത്.







നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി രാജ്യവ്യാപകമായി എ ഐ ബി ഇ എ യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. കോട്ടയം ജില്ലയിൽ കോട്ടയം, ചങ്ങനാശ്ശേരി, പാലാ, പൊൻകുന്നം, വൈക്കം എന്നീ അഞ്ച് കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടന്നു.
കോട്ടയത്ത് സി എസ് ബി ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം എ ഐ ബി ഇ എ ജില്ലാ ചെയർമാൻ ജോർജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹരി ശങ്കർ എസ് , ജില്ലാ വൈസ് ചെയർമാൻ സ. സച്ചിൻ കെ എ., ട്രഷറർ സ. രോഹിത് രാജ്, സ. സിറിയക് കാട്ടുവള്ളിൽ, ഹൃഷികേശ് എ എസ് എന്നിവർ സംസാരിച്ചു.
പാലാ ഫെഡറൽ ബാങ്കിന് മുൻപിൽ നടന്ന പ്രതിഷേധ പ്രകടനം സി പി ഐ പാലാ മണ്ഡലം സെക്രട്ടറി ഷാജകുമാർ പി കെ ഉദ്ഘാടനം ചെയ്തു. എ ഐ ബി ഇ എ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് എ എസ് , പാലാ ടൗൺ ചെയർമാൻ ശങ്കർ ആർ, സെക്രട്ടറി രമേശ് കെ എസ് .,ചെറിയാൻ ജോസഫ് എന്നിവർ സംസാരിച്ചു.
ചങ്ങനാശ്ശേരിയിൽ സി എസ് ബി ബാങ്കിന് മുൻപിൽ നടന്ന പ്രകടനം എ ഐ ബി ഇ എ സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അജിത് കെ ആർ ., ചങ്ങനാശ്ശേരി ടൗൺ കമ്മിറ്റി സെക്രട്ടറി ബെൻസി ജോസഫ്, അനൂപ് മോൻ പി എന്നിവർ സംസാരിച്ചു.
പൊൻകുന്നത്ത് ഫെഡറൽ ബാങ്കിന് മുൻപിൽ നടന്ന പ്രതിഷേധം എ ഐ ബി ഇ എ ജില്ലാ വൈസ് ചെയർമാൻ സ. വിജയ് വി. ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം സ. രജീഷ്, സ. ജോയ് പി.പി. എന്നിവർ സംസാരിച്ചു.
വൈക്കത്ത് സി എസ് ബി ബാങ്കിന് മുൻപിൽ നടന്ന പ്രതിഷേധ പ്രകടനം എ ഐ ബി ഇ എ ജില്ലാ വനിതാ കൗൺസിൽ ചെയർപേഴ്സൺ സ. മഞ്ജു കെ എം. ഉദ്ഘാടനം ചെയ്തു. വൈക്കം ടൗൺ കമ്മിറ്റി സെക്രട്ടറി സ. പ്രമോദ് എസ്., സ. ജ്യോതി എം.എസ്., സ. രാജേഷ് കുമാർ പി. എന്നിവർ സംസാരിച്ചു.


