കോട്ടയം :
ഇന്ന് എറണാകുളത്തു ചേർന്ന എൻ.സി പി (എസ്)വിമത വിഭാഗം ഗൂപ്പു യോഗം സംഘടനാ വിരുദ്ധവും പാർട്ടി അച്ചടക്കത്തിൻ്റെ നഗ്നമായ ലംഘനവുമാണ്. ഇവർക്കെതിരേ അച്ചടക്ക നടപടിയുണ്ടാകും..
ശ്രീ ശരദ് പവാർ നേതൃത്വം നൽകുന്ന എൻ.സി.പി. (( എസ്) ൽ നിന്നും എല്ലാ ആനുകൂല്യങ്ങളും നേടിയ ശേഷം എം എൽ എ സ്ഥാനങ്ങൾ സ്വന്തം പ്രവർത്തി ദോഷം കൊണ്ടു നഷ്ടപ്പെടുത്തിയ ശേഷം ഇപ്പോൾ പുതിയ പ്രാദേശിക പാർട്ടി ഉണ്ടാക്കാൻ ശ്രമിക്കുന്ന ഏ.കെ. ശശീന്ദ്രനും തോമസ് .കെ .തോമസും രാഷ്ട്രീയ നന്ദി കേടിൻ്റെ പര്യായങ്ങളാണ്. ജനങ്ങളും പാർട്ടിയും തള്ളിക്കളഞ്ഞ രാഷ്ട്രീയ അവശിഷ്ടങ്ങളാണ് ഏ. കെ. ശശീന്ദ്രനും തോമസ്.
കെ തോമസും.
ഇന്നു എറണാകുളത്തു നടന്ന യോഗത്തിൽ 14 ൽ 9 സംസ്ഥാന ജനറൽ സെക്രട്ടറിമാരും
31 -ൽ 20 സംസ്ഥാനസെക്രട്ടി മാരും പങ്കെടുത്തിട്ടില്ല. 16 പോഷക സംഘടനാ പ്രസിഡൻ്റ മാരിൽ 6 പേർ മാത്രമാണ് യോഗത്തിന് വന്നത്.
പുതിയ സംസ്ഥാന പ്രസിഡൻ്റ് അഡ്വ പി എം സുരേഷ് ബാബു വിൻ്റെ നേതൃത്വത്തിൽ എൻ. സി. പി (എസ്) സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യമുന്നണിയിലും ഇന്ത്യാ മുന്നണിയിലും ശക്തമായി പ്രവർത്തിക്കും.
146 സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളിൽ 121പേരും പി.സി ചാക്കോയോടൊപ്പം ഔദ്യോഗിക നേതൃത്വത്തോടൊപ്പമാണ്
ഔദ്യോഗിക വിഭാഗം എൻ.പി. പി(എസ്) നേതൃയോഗം ഉടനെ എറണാകുളത്തു ചേരുമെന്നും ബഹുഭൂരിപക്ഷം പ്രവർത്തകരും ഔദ്യോഗികവിഭാഗത്തോടൊപ്പമാണെന്നും
എൻ.സി.പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ. ആർ. രാജൻ അറിയിച്ചു..


