ഓസ്ട്രേലിയ:ഓസ്ട്രേലിയൻ പാർലമെന്റിൽ ബുർഖ ധരിച്ച് നടത്തിയ പ്രതിഷേധം സെനറ്റർ പോളീൻ ഹാൻസനെ വീണ്ടും വിവാദത്തിലാക്കി. കുടിയേറ്റ വിരുദ്ധ പാർട്ടിയായ വൺ നേഷൻ അംഗവും ക്വീൻസ്‌ലാൻഡ് സെനറ്ററുമായ പോളീനെ സെനറ്റ് സസ്പെൻഡ് ചെയ്തു.പോളീൻ ഹാൻസൻ പൊതുസ്ഥലങ്ങളിൽ മുഖംമറയ്ക്കുന്ന വസ്ത്രങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഏറെക്കാലമായി ബിൽ സമർപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എന്നാൽ ബിൽ തള്ളപ്പെട്ടതോടെ, അതിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി പാർലമെന്റിൽ ബുർഖ ധരിച്ചു എത്തുകയായിരുന്നു.പോളീന്റെ ഈ നടപടി നഗ്നമായ വംശീയവെറിയാണെന്ന് സഹസെനറ്റർ മെഹ്റീൻ ഫാറൂഖി വിമർശിച്ചു. ഫാറൂഖി ഈ പ്രതിഷേധത്തെ ‘വംശിയവെറിക്കാരിയായ സെനറ്ററുടെ തുറന്ന വംശീയപ്രകടനം’ എന്ന് വിശേഷിപ്പിച്ചു. തുടർന്നാണ് സെനറ്റ് സസ്പെൻഷൻ നടപടിയിലേക്ക് നീങ്ങിയത്.സെനറ്റിൽ നടന്ന വോട്ടിങ്ങിൽ അഞ്ചു പേർ എതിർത്തപ്പോൾ 55 പേർ അനുകൂലിച്ച് വോട്ടു ചെയ്തു. സെനറ്റ് അധ്യക്ഷയും വിദേശകാര്യ മന്ത്രിയും ആയ പെന്നി വോങ്ങ് അഭിപ്രായപ്പെട്ടു,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഇത് പോളീൻ ഹാൻസന്റെ പതിവായ പ്രവൃത്തിശൈലിയാണ്, ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാനാവില്ല.”2017-ൽ പോളീൻ ഹാൻസൻ ഇതുപോലെ പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയതും വലിയ വിവാദമായിരുന്നു. 1996-ൽ ആദ്യമായി സെനറ്റിൽ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും ‘ഏഷ്യക്കാർ ഓസ്ട്രേലിയ കീഴടക്കുകയാണ്’ എന്ന പരാമർശം ഉൾപ്പെടെ കുടിയേറ്റ വിരുദ്ധ പ്രസ്താവനകളിലൂടെ ഹാൻസൻ ഇതിനുമുമ്പും വാർത്തകളിൽ നിറഞ്ഞുനിന്നിട്ടുണ്ട്.


