റോഡപകടമല്ല ക്രൂര കൊലപാതകം; ബെംഗളൂരുവിൽ ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ബെംഗളൂരു :ബൈക്ക് യാത്രയ്ക്കിടെ കാറിടിച്ച് മരിച്ച ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ആദ്യം റോഡപകടമെന്ന് കരുതിയ സംഭവം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കൊലപാതകമാണെന്ന് കണ്ടെത്തി.സംഭവത്തിൽ മലയാളിയായ കളരിപ്പയറ്റ് പരിശീലകൻ മനോജ് കുമാർ (32), ഭാര്യ ആരതി ശർമ (30) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 25നാണ് സംഭവം നടന്നത്.ബെംഗളൂരുവിലെ പുട്ടണഹള്ളി ശ്രീരാം ലേഔട്ടിൽ വച്ച് ദർശൻ എന്ന ഭക്ഷണ വിതരണ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്.

Advertisements

ബൈക്ക് കാറിന്റെ സൈഡ് മിററിൽ തട്ടിയതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.തർക്കത്തിനിടെ ദർശൻ ക്ഷമ ചോദിച്ച് സ്ഥലത്ത് നിന്ന് ഭക്ഷണം എത്തിക്കാൻ പോയെങ്കിലും, മനോജ് കുമാർ കാറുമായി ബൈക്കിനെ പിന്തുടർന്നു. അമിതവേഗത്തിൽ വന്ന കാർ ബൈക്കിന് പിന്നാലെ ഇടിക്കുകയായിരുന്നു.നാട്ടുകാർ ദർശനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി ജെ.പി. നഗർ ട്രാഫിക് പൊലീസിൽ പരാതി നൽകി.തുടർനടപടിയായി പൊലീസ് പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചു. അപകടത്തിന് മിനിറ്റുകൾക്കു മുൻപ് ദർശനുമായി ദമ്പതികൾ സംസാരിക്കുന്ന ദൃശ്യങ്ങളും, ഇടിച്ച ശേഷം കാറിന്റെ തകർന്ന ഭാഗങ്ങൾ തിരികെ എടുക്കാനായി സ്ഥലത്ത് തിരിച്ചെത്തിയ ദമ്പതികളുടെ ദൃശ്യങ്ങളും കണ്ടെത്തി.ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മനോജ് കുമാറിനെയും ഭാര്യ ആരതി ശർമയെയും പൊലീസ് അറസ്റ്റ് ചെയ്തത്.

Hot Topics

Related Articles