ബെംഗളൂരു യാത്ര ഇനി കിടന്നുറങ്ങി; കെ.എസ്.ആർ.ടി.സിയുടെ പുതിയ വോൾവോ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസിന് തുടക്കം

തിരുവനന്തപുരം :കെ.എസ്.ആർ.ടി.സി യാത്രികർക്കായി പുതിയ സ്ലീപ്പർ ബസ് സർവീസ് ഒരുക്കിയിരിക്കുന്നു. വോൾവോ 9600 എസ്.എൽ.എക്സ്. സീരീസിലുള്ള മൾട്ടി ആക്‌സിൽ സ്ലീപ്പർ ബസാണ് പുതിയതായി സർവീസിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് കിടന്നുറങ്ങി യാത്ര ചെയ്യാവുന്ന ആഡംബര സൗകര്യമുള്ള ഈ ബസിന്റെ കന്നിയാത്ര ഇന്ന് വൈകിട്ട് 5.30ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു. നാളെ മുതൽ ബെംഗളൂരുവിൽ നിന്നുമുള്ള തിരിച്ചുപ്രവർത്തനം ആരംഭിക്കും.കേരള ആർടിസിയുടെ സ്ലീപ്പർ ബസുകളിൽ ഇതോടെ ബെംഗളൂരു-തിരുവനന്തപുരം റൂട്ടിലെ എണ്ണം നാലായി. നിലവിൽ സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ (തിരുനെൽവേലി–നാഗർകോവിൽ വഴി), രണ്ട് എസി സീറ്റർ കം സ്ലീപ്പർ സർവീസുകൾ, ഒന്ന് നോൺ എസി സീറ്റർ കം സ്ലീപ്പർ സർവീസ് എന്നിവയും ഓടുന്നുണ്ട്.

Advertisements

സൗകര്യങ്ങളും റൂട്ടും


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

15 മീറ്റർ നീളമുള്ള ഈ വോൾവോ ബസിൽ 42 സ്ലീപ്പർ ബെർത്തുകളുണ്ട്. ഐ-ഷിഫ്റ്റ് ഓട്ടോമാറ്റിക് ഗിയർ, ഹൈഡ്രോ ഡൈനാമിക് റിട്ടാർഡർ, എബിഎസ് ബ്രേക്ക്, ഫുൾ എയർ ഡിസ്‌ക് ബ്രേക്ക്, പാനിക് ബട്ടൺ, എമർജൻസി എക്സിറ്റ്, റീഡിങ് എൽഇഡി ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റ്, തീപിടിക്കാത്ത വിൻഡോ കർട്ടൻ എന്നിവ ഉൾപ്പെടെ നിരവധി ആധുനിക സുരക്ഷാ സൗകര്യങ്ങളും സജ്ജീകരിച്ചിരിക്കുന്നു.ഡ്രൈവർ ഉറങ്ങിയാൽ അലാർമും കൺട്രോൾ റൂമിലേക്ക് ലൈവ് ദൃശ്യങ്ങളും ലഭിക്കുന്ന സുരക്ഷാ സംവിധാനവുമുണ്ട്.

സർവീസ് സമയം

ബെംഗളൂരുവിൽ നിന്ന് വൈകിട്ട് 5 മണിക്ക് പുറപ്പെടുന്ന ബസ് ശാന്തിനഗർ, ഹൊസൂർ, കോയമ്പത്തൂർ, പാലക്കാട്, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി അടുത്ത ദിവസം രാവിലെ 8.40ന് തിരുവനന്തപുരത്തെത്തും.തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ബസ് കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, പാലക്കാട്, കോയമ്പത്തൂർ, ഹൊസൂർ, ഇലക്ട്രോണിക് സിറ്റി വഴിയായി അടുത്ത ദിവസം രാവിലെ 7.55ന് ബെംഗളൂരുവിലെത്തും.

ടിക്കറ്റ് നിരക്ക് 2151 ആണ്

ഇടുങ്ങിയ വഴികൾ- പുതിയ സ്റ്റോപ്പുകൾ

വോൾവോ ബസിന്റെ 15 മീറ്റർ നീളം മൂലം നഗരമധ്യത്തിലെ ബസ് സ്റ്റാൻഡുകളിലേക്ക് പ്രവേശനം സാധ്യമല്ല. അതിനാൽ പാലക്കാട്ട് ചന്ദ്രനഗർ ജംക്‌ഷനും തൃശൂരിൽ മണ്ണുത്തി ബൈപാസും പകരം നിർത്തങ്ങളായി നിശ്ചയിച്ചിരിക്കുന്നു.

ബെംഗളൂരു-തിരുവനന്തപുരം റൂട്ടിലെ മറ്റു കെ.എസ്.ആർ.ടി.സി സർവീസുകൾ

സ്വിഫ്റ്റ് നോൺ എസി സീറ്റർ കം സ്ലീപ്പർ (മൈസൂരു–കോട്ടയം വഴി) – ഉച്ചയ്ക്ക് 12.55 (ഒന്നിടവിട്ട ദിവസങ്ങളിൽ)

എസി സീറ്റർ കം സ്ലീപ്പർ (മൈസൂരു–കോട്ടയം വഴി) – ഉച്ചകഴിഞ്ഞ് 1.45

എസി സീറ്റർ (മൈസൂരു–ആലപ്പുഴ വഴി) – വൈകിട്ട് 3.25

എസി സീറ്റർ (പാലക്കാട്–കോട്ടയം വഴി) – വൈകിട്ട് 5.06

സ്വിഫ്റ്റ് ഗജരാജ സ്ലീപ്പർ (മധുര–നാഗർകോവിൽ വഴി) – രാത്രി 7

സ്വിഫ്റ്റ് എസി സീറ്റർ കം സ്ലീപ്പർ (പാലക്കാട്–കോട്ടയം വഴി) – രാത്രി 7.25 (ഒന്നിടവിട്ട ദിവസങ്ങളിൽ)

കൂടാതെ, കർണാടക ആർടിസിയുടെ വോൾവോ 9600 സീരീസ് അംബാരി ഉത്സവ് സ്ലീപ്പർ ബസുകൾ ബെംഗളൂരുവിൽ നിന്ന് എറണാകുളം, തൃശൂർ, കോഴിക്കോട് റൂട്ടുകളിലാണ് സർവീസ് നടത്തുന്നത്. തിരുവനന്തപുരത്തേക്ക് നിലവിൽ എസി സീറ്റർ വാരാന്ത്യ സർവീസ് മാത്രമേ കർണാടക ആർടിസിക്കുള്ളൂ.

Hot Topics

Related Articles