ബി.ഡി.ജെ.എസിന് കോട്ടയത്ത് പി അനിൽകുമാർ : കോട്ടയത്തെ സ്ഥാനാർത്ഥി പട്ടിക ആയി

കോട്ടയം : ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ്. കോട്ടയത്ത് പി അനിൽകുമാറാണ് സ്ഥാനാർത്ഥി. 12 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. നിലവിൽ പ്രഖ്യാപിച്ച പട്ടികയിൽ ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ പേരില്ല.

Advertisements

കോട്ടയം, ഉടുമ്പുംചോല ഉൾപ്പടെ ബിഡിജെഎസ് ഏറ്റെടുത്ത പുതിയ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് പി അനിൽകുമാർ ആണ് സ്ഥാനാർത്ഥി

ഉടുമ്പുംചോലയിൽ മത്സരിക്കുന്ന സംഗീത വിശ്വനാഥ് ആണ് ഏക വനിത സ്ഥാനാർഥി. മറ്റു സീറ്റുകളിൽ അന്തിമ ധാരണ ആയ ശേഷമായിരിക്കും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ 23 സീറ്റുകളിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. ഇത്തവണ 27 സീറ്റുകളിൽ മത്സരിച്ചേക്കും. ചേർത്തലയിൽ സംസ്ഥാന നേതൃയോഗം ചേർന്ന ശേഷമായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം.

Hot Topics

Related Articles