കോട്ടയം : ഡ്രീം മേക്കേഴ്സ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോട്ടയത്ത് പെയിന്റിംഗ് കാർണിവൽ സംഘടിപ്പിച്ചു. തിരുന്നക്കര മൈതാനിയിൽ രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം 8 മണി വരെ നീണ്ടുനിന്നതായിരുന്നു ഈ കലാവിരുന്ന്. കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ എം. പി. സന്തോഷ് കുമാർ ചിത്രച്ചന്തയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.


ഡ്രീം മേക്കഴ്സ് ക്രീയേറ്റീവ് ഗ്രൂപ്പ് കോർഡിനേറ്റർ തോമസ് രാമപുരം അധ്യക്ഷത വഹിച്ചു. ഷാജിമോൻ സി സി സ്വാഗതവും, ആർട്ടിസ്റ്റ് ഉദയകുമാർ, കെ എസ് എസ് സ്കൂൾ ഓഫ്
ആർട്സ് ഡയറക്ടർ സി സി അശോകൻ എന്നിവർ ആശംസകളും നേർന്നു സംസാരിച്ചു. ശ്രീലാൽ കൃതജ്ഞത പ്രകാശിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള 13 ചിത്രകാരന്മാർ ചിത്രച്ചന്തയിൽ പങ്കെടുത്തു. ജലഛായ ചിത്രങ്ങളും, ആക്രിലിക് ക്രിയേറ്റീവ് ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോണ ജോളി ജേക്കബ്, സി. സി. ഷാജിമോൻ,വർഗീസ് പീറ്റർ,ദിലീപ് ദിവാകരൻ,ശാരി രാജൻ,കിഷോർ മണ്ണത്തൂർ,മനു ഒയാസിസ്,ബിജു കാവേരി,സബീന നലവടത്ത്,ബിജു മാത്യു, അനീഷ് എന്നിവർ പങ്കെടുത്തു. കോട്ടയത്തെ കലാപ്രേമികൾക്കും ചിത്രകാരന്മാർക്കും ഒരുപോലെ മികച്ചൊരു അനുഭവമായി മാറിയ ഈ കാർണിവൽ, പന്ത്രണ്ട് മണിക്കൂർ നീണ്ടുനിന്ന വിപുലമായ പ്രോഗ്രാമുകളോടെയാണ് സമാപിച്ചത്.


