മദ്യലഹരിയിൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തു: ചോദ്യം ചെയ്ത ടിടിഇയ്ക്കും യാത്രക്കാർക്കും അസഭ്യ വർഷം; കൊല്ലം സ്വദേശിയായ യാത്രക്കാരനെ റെയിൽവേ പൊലീസ് സംഘം പിടികൂടി

കോട്ടയം: മദ്യലഹരിയിൽ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരനെ പരിശോധിയ്ക്കാൻ എത്തിയ ടിടിഇയെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ കൊല്ലം സ്വദേശി അറസ്റ്റിൽ. കൊല്ലം സ്വദേശി ഗോപാലകൃഷ്ണപിള്ളയെ(33)യാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസൻ എസ്.ഐ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ഇന്ന് നവംബർ 12 ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവങ്ങൾ. കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് യാത്രക്കാരൻ കേരള എക്‌സ്പ്രസിൽ കയറിയത്. ട്രെയിൻ കോട്ടയം വിട്ടതോടെ ടിടിഇ പരിശോധന നടത്തി. ഇതോടെ യാത്രക്കാരൻ ടിടിഇയുമായി തർക്കത്തിൽ ഏർപ്പെട്ടു. പിന്നാലെ , ഇയാൾ അസഭ്യ വർഷം തുടർന്നു. ഇതോടെ ടിടിഇ വിവരം റെയിൽവേ സംരക്ഷണ സേനയെയും, റെയിൽവേ പൊലീസ് സംഘത്തെയും വിവരം അറിയിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ സമയം ചെങ്ങന്നൂർ സ്റ്റേഷൻ ട്രെയിൻ എത്തിയിരുന്നു. തുടർന്നു കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ എസ്.ഐ റെജി പി.ജോസഫും സംഘവും പെട്രോളിംങിനായി ചെങ്ങന്നൂരിലുണ്ടായിരുന്നു. തുടർന്ന് റെയിൽവേ സംരക്ഷണ സേനയുടെയും റെയിൽവേ പൊലീസിന്റെയും നേതൃത്വത്തിൽ ഇയാളെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന്, ഇയാളെ കോട്ടയത്ത് എത്തിച്ചു. വൈദ്യപരിശോധന നടത്തിയ ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് പ്രതിയെ ജാമ്യത്തിൽ വിട്ടു.

Hot Topics

Related Articles