തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിൻ്റെ അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറവ്. വോട്ടെടുപ്പു നടന്ന ഏഴു ജില്ലകളിൽ 70.91% ആണ് പോളിങ്. കഴിഞ്ഞതവണ ഈ 7 ജില്ലകളിലായി തപാൽവോട്ട് ഉൾപ്പെടെ 73.85 % ആയിരുന്നു പോളിങ്. 2010, 2015 വർഷങ്ങളിലും ഇത്തവണത്തേക്കാൾ പോളിങ് രേഖപ്പെടുത്തിയിരുന്നു.ഇക്കുറി എറണാകുളത്താണ് ഏറ്റവും ഉയർന്ന പോളിങ്: 74.57%. ഏറ്റവും കുറവ് പത്തനംതിട്ടയിലും: 66.78%. തിരുവനന്തപുരം – 67.47, കൊല്ലം – 70.35, ആലപ്പുഴ-73.80, കോട്ടയം – 70.86, ഇടുക്കി – 71.78 എന്നിങ്ങനെയാണ് ബാക്കി ജില്ലകളിലെ പോളിങ് ശതമാനം.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിൽ 67 മണ്ഡലങ്ങൾ ഉൾപ്പെടുന്ന മേഖലയിലായിരുന്നു ഇന്നലത്തെ വിധിയെഴുത്ത്.പോളിങ് ശതമാനം കുറഞ്ഞത് എല്ലാ മുന്നണികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. വിവിധ വിഷയങ്ങൾ ഉന്നയിച്ച് വലിയ തോതിൽ പ്രചാരണം നടത്തിയിട്ടും വോട്ട് ചെയ്യാൻ ആളുകൾ എത്തിയില്ല എന്ന യാഥാർഥ്യമാണ് നേതാക്കളെ വലയ്ക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11ന് രണ്ടാം ഘട്ടം വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിൽ പരാമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിക്കാൻ നേതൃത്വം അണികൾക്കു നിർദേശം നൽകിയിട്ടുണ്ട്.


