സമവായ ചർച്ചകൾക്ക് പരാജയം:വി സി നിയമന തർക്കം തുടരുന്നു; സർക്കാരും ഗവർണറും നിലപാടിൽ ഉറച്ച്;ചർച്ച വീണ്ടും പരാജയം

തിരുവനന്തപുരം :സംസ്ഥാനത്തെ സാങ്കേതിക സർവകലാശാലയിലും ഡിജിറ്റൽ സർവകലാശാലയിലുമുള്ള വൈസ് ചാൻസലർ (വി സി) നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ–ഗവർണർ തർക്കം തുടരുന്നു. സമവായത്തിനായി മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു എന്നിവർ ബുധനാഴ്ച രാവിലെ ഗവർണറെ കണ്ടെങ്കിലും ചർച്ച സമവായത്തിലേക്ക് നയിച്ചില്ല. ഒരു മണിക്കൂറിലധികം നീണ്ടു നിന്ന കൂടിക്കാഴ്ചയ്ക്കൊടുവിലാണ് മന്ത്രിമാർ മടങ്ങിയത്.വി സി നിയമന വിഷയത്തിൽ സുപ്രീം കോടതി നൽകിയ നിർദേശത്തെ തുടർന്നായിരുന്നു ചർച്ച. എന്നാൽ സർക്കാരിന്റെ നിലപാടുകൾക്കും ഗവർണറുടെ വാദങ്ങൾക്കും തമ്മിൽ ഏകോപനം സാധിച്ചില്ല.ഡോ. സിസാ തോമസിനെ എതിര്‌ത്തുള്ള സർക്കാരിന്റെ നിലപാടിനെ ശക്തമായി ചോദ്യം ചെയ്യുകയായിരുന്നു ഗവർണർ.

Advertisements

സിസാ തോമസ് അക്കാദമിക്കായും പ്രൊഫഷണൽ പരിചയസമ്പത്തിലും യോഗ്യയാണ് എന്നത് സർക്കാരിന് തന്നെ ബോധ്യമുണ്ടെന്നും, വിവിധ പ്രധാനപ്പെട്ട സംസ്ഥാന ഐ.ടി. സ്ഥാപനങ്ങളും കമ്മിറ്റികളും അവരെ മുമ്പ് തന്നെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്‌നോ പാർക്കും ഇൻഫോ പാർക്കും എന്നിവയുടെ സി.ഇ.ഒ. തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിലും കെ-സ്പേസ്, ഇക്‌ഫോസ്, കെ-ഫോൺ എന്നിവയുടെ പ്രവർത്തനങ്ങളിലും ടൂറിസം വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോം തിരഞ്ഞെടുക്കുന്ന സമിതിയിലും സിസാ തോമസ് പങ്കെടുത്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സർക്കാർ ഐ.ടി. വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലും അവർ അംഗമായിരുന്നു.വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ഉദ്ദേശമില്ലെന്നും, അതുകൊണ്ട് തന്നെ പരസ്യ പ്രസ്താവനകളിൽ നിന്നും കോടതിവിവരണങ്ങളിൽ നിന്നും ഒഴിഞ്ഞുനിന്നതാണെന്നും ഗവർണർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പട്ടികയിൽ നിന്നുതന്നെ വി സി നിയമനം നടത്തണമെന്ന നിലപാടിലാണ് സർക്കാർ ഉറച്ചു നിൽക്കുന്നത്.

ചർച്ചകളുടെ വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ലെന്നും, വിഷയത്തെ സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രിമാർ അറിയിച്ചു.സമവായത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ തങ്ങൾ നേരിട്ട് വി സി നിയമിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന കോടതിവാദത്തിൽ സമവായമുണ്ടായോ ഇല്ലയോ എന്നതിൽ വ്യക്തത പ്രതീക്ഷിക്കാം.

Hot Topics

Related Articles