ഏറ്റുമാനൂരിൽ സ്ഥാപനത്തിനു മുന്നിൽ പാർക്ക് ചെയ്ത പിക്കപ്പ് വാൻ മോഷ്ടിച്ചു; രക്ഷപെടാൻ ശ്രമിച്ച പ്രതിയെ മണിക്കൂറുകൾക്കകം വാഹനം സഹിതം പിടികൂടി ഏറ്റുമാനൂർ പൊലീസ് 

കോട്ടയം: ഏറ്റുമാനൂരിൽ സ്ഥാപനത്തിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാൻ മോഷ്ടിച്ചു രക്ഷപെടാൻ ശ്രമിച്ച കേസിലെ പ്രതിയെ മണിക്കൂറുകൾക്കം പിടികൂടി ഏറ്റുമാനൂർ പൊലീസ്. ഒഡീഷ കണ്ഡമാൽ രായ്കിയ വിടിസി ബഡഗഡാ റൈകിയ നാനബ രത്നകാർ പദ്ര(24)യൊണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ എ.എസ് അൻസലിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 27 ന് രാത്രി എട്ട് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. 

Advertisements

പേരൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പേരൂർ വില്ലേജ്‌, പേരൂർ കവല ഭാഗത്തുളള അഞ്ജലി ട്രേഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതി  കടയുടെ ഉള്ളിൽ പാർക്ക് ചെയ്തിരുന്ന ബഡാദോസ്ത് പിക്കപ്പ് വാൻ മോഷ്ടിച്ചു രക്ഷപെടുകയായിരുന്നു. ഒക്ടോബർ 28 ന്  വെളുപ്പിന് പരാതി ലഭിച്ച ഉടൻ തന്നെ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതി വാഹനവുമായി പോകാൻ സാധ്യതയുള്ള ബോർഡറുകളിലേക്ക് സന്ദേശങ്ങൾ അയക്കുകയും അതോടൊപ്പം തന്നെ പ്രത്യേകം അന്വേഷണസംഘം പ്രതിയെ അന്വേഷിച്ച് പുറപ്പെടുകയും ചെയ്തിരുന്നു. ഏറ്റുമാനൂർ പോലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് പെരുന്തുറ പോലീസ് ഈ വാഹനം തിരിച്ചറിഞ്ഞ് വാഹനവും പ്രതിയെയും തടഞ്ഞു വയ്ക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി വാഹനവും പ്രതിയെയും തിരിച്ചറിഞ്ഞ് തിരികെ ഏറ്റുമാനൂർ സ്റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു.

ഏറ്റുമാനൂർ എസ്.എച്ച്.ഒ ഇൻസ്പെക്ടർ എ.എസ് അൻസിലിൻ്റെ നേതൃത്വത്തിൽ  എസ്.ഐ അഖിൽദേവ്, റെജിമോൻ , എ.എസ്.ഐ  ഗിരീഷ് കുമാർ,  സിവിൽ പൊലീസ് ഓഫിസർമാരായ സാബു, അജിത്ത് എം വിജയൻ എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് വാഹനം കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രണയിക്കുന്ന യുവതിയെ മതത്തിന്റെ പേരിൽ വീട്ടിൽ പൂട്ടിയിട്ടു; ബിഎൻഎസ്എസ് പ്രകാരം കോടതിയെ സമീപിച്ച് യുവാവ്; കാഞ്ഞിരപ്പള്ളി കോടതിയിൽ നാടകീയ സംഭവങ്ങൾ 

കോട്ടയം: പ്രണയിക്കുന്ന യുവതിയെ മതത്തിന്റെ പേരിൽ വീട്ടിൽ പൂട്ടിയിട്ടതിനെതിരെ ബി.എൻ.എസ്.എസ് പ്രകാരം കോടതിയെ സമീപിച്ച് യുവാവ്. യുവാവിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതി മജിസ്ട്രേറ്റ്  നിയത പ്രസാദ് യുവതിയെ നവംബർ 16 ന് നേരിട്ട് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു. മുൻപ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുന്നതിനു സമാനമായി ബി.എൻ.എസ്.എസിലെ 100 വകുപ്പ് പ്രകാരമാണ് യുവാവ് കോടതിയിൽ ഹർജി സമർപ്പിച്ചത്. 

ദിവസങ്ങൾക്ക് മുൻപാണ് കോടതിയിൽ മണിമല  സ്വദേശിയായ യുവാവ് താൻ പ്രണയിക്കുന്ന യുവതിയെ വീട്ടുകാർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്ന് കാട്ടി കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. അഡ്വ.ഷാമോൻ ഷാജിയും, അഡ്വ.വിവേക് മാത്യു വർക്കിയും വഴിയാണ് യുവാവ് കോടതിയെ സമീപിച്ചത്.  30 വയസായ യുവതിയും യുവാവും പത്തു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. യുവാവ് ഹിന്ദു മതത്തിൽ വിശ്വസിക്കുന്നയാളും, യുവതി ക്രിസ്ത്യൻ മതത്തിൽ വിശ്വസിക്കുന്ന ആളുമായിരുന്നു. 

പ്രണയ വിവരം വീട്ടിൽ അറിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരി മുതൽ യുവതിയെ വീട്ടുകാർ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ് യുവാവിന്റെ പരാതി. യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെ രണ്ടാഴ്ച മുൻപ് യുവാവ് പഞ്ചായത്തംഗത്തെയുമായി യുവതിയുടെ വീട്ടിൽ എത്തി. രജിസ്റ്റർ വിവാഹം നടത്തി തരാമെന്ന യുവതിയുടെ വീട്ടുകാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ യുവാവ് മടങ്ങുകയായിരുന്നു. എന്നാൽ, ഇതിന് ശേഷം യുവതിയെ വീട്ടിൽ പൂട്ടിയിടുകയും, യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. 

ഇതോടെയാണ് യുവാവ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജിയുമായി എത്തിയത്. ആദ്യം മണിമല പൊലീസിനോട് യുവതിയുടെ മൊഴിയെടുക്കാൻ കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ മണിമല പൊലീസ് യുവതിയെയും മാതാപിതാക്കളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. ഈ മൊഴിയിൽ മാതാപിതാക്കളോടൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി മണിമല പൊലീസിനു മൊഴി നൽകി. ഇതേ തുടർന്ന് പൊലീസ് കോടതിയിൽ യുവതിയുടെ മൊഴി ഹാജരാക്കുകയും ചെയ്തു. 

എന്നാൽ, ഇന്ന് രാവിലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുവതിയെ സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേയ്ക്കു തടങ്കലിൽ പാർപ്പിക്കാൻ മാറ്റിയിരുന്നതായി യുവാവ് പറഞ്ഞു. ഇതിനിടെ തടങ്കലിൽ പാർപ്പിച്ചിരുന്ന വീട്ടിൽ നിന്നും യുവാവിന്റെ സുഹൃത്തിനെ വിളിച്ച യുവതി , വീടിന്റെ പിന്നിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെന്ന് അറിയിച്ചു. ഈ കുറിപ്പ് കോടതിയിൽ എത്തിക്കണമെന്നും യുവതി സുഹൃത്തിനോട് അഭ്യർത്ഥിച്ചു. ഇത് അനുസരിച്ച് കുറിപ്പ് യുവാവിന്റെ സുഹൃത്ത് ഇന്ന് കോടതിയിൽ എത്തിച്ചു. ഈ കുറിപ്പ് കണ്ടകോടതി യുവതിയെ നവംബർ 16 ന് കോടതിയിൽ എത്തിക്കാൻ ഉത്തരവിടുകയായിരുന്നു. ഹേബിയസ് കോർപ്പസിനു സമാനമായ ബിഎൻഎസ്എസിലെ വകുപ്പ് അനുസരിച്ചാണ് ഇപ്പോൾ കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.

കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ അപകടത്തിൽപ്പെട്ട് രക്തത്തിൽ കുളിച്ച് കിടന്ന വാകത്താനം സ്വദേശിയായ വയോധികന് രക്ഷകരായി ആവേ മരിയ ബസ് ജീവനക്കാർ; ബസ് ജീവനക്കാർ രക്ഷപെടുത്തിയ വയോധികൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ 

കോട്ടയം: നാഗമ്പടം ബസ് സ്റ്റാൻഡിൽ അപകടത്തിലൽപ്പെട്ട് രക്തത്തിൽ കുളിച്ച് കിടന്ന വയോധികന് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. ആവേ മരിയ ബസിലെ ജീവനക്കാരായ ഡ്രൈവർ ശ്രീജിത്ത് , ടോണി രഞ്ജിത്ത് അരുൺ് ഗോപി, ജോസൂട്ടി എന്നിവരാണ് അപകടത്തിൽപ്പെട്ട് നാഗമ്പടം സ്റ്റാൻഡിനുള്ളിൽ കിടന്ന വയോധികന് രക്ഷകരായി മാറിയത്. വാകത്താനം സ്വദേശിയായ മധുസൂധനനാണ് കോട്ടയം നാഗമ്പടം ബസ് സ്റ്റാൻഡിൽ പരിക്കേറ്റ് കിടന്നത്. 

ഇന്ന് വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസിലെ ജീവനക്കാർ ബസ് കഴുകിയ ശേഷം സ്റ്റാൻഡിനുള്ളിലേയ്ക്കു കയറി വരുമ്പോഴാണ് നാഗമ്പടം പള്ളിയുടെ ഭാഗത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ വയോധികനെ കണ്ടത്. രക്തം വാർന്ന് കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടതോടെ ബസ് ജീവനക്കാർ ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്കു മാറ്റാൻ രംഗത്ത് എത്തി. 

ഉടൻ തന്നെ ആവേ മരിയ ബസിലെ ജീവനക്കാർ മാനേജരായ മനുവിനെ വിളിച്ച് ഇദ്ദേഹത്തെ ബസിൽ തന്നെ ആശുപത്രിയിൽ എത്തിക്കുന്നതിന് അനുവാദം തേടി. മനു അനുവാദം നൽകിയതോടെ ജീവനക്കാർ ചേർന്ന് ഉടൻ തന്നെ ഇദ്ദേഹത്തെ ബസിൽ ആശുപത്രിയിലേയ്ക്കു എത്തിച്ചു. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ച ഇദ്ദേഹത്തെ വിദഗ്ധചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇദ്ദേഹത്തിന്റെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അടിയന്തരമായി ജീവൻ രക്ഷിക്കാൻ ഇടപെടൽ നടത്തിയ ബസ് ജീവനക്കാരെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സാധാരണക്കാരായ യാത്രക്കാരും നാട്ടുകാരും.

Hot Topics

Related Articles