ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോടുകൾ ശുചീകരിക്കും  ; ലക്ഷ്യമിടുന്നത് കനാൽ ടൂറിസം പദ്ധതി; പ്രഖ്യാപനവുമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജയ്മോൻ കരീമഠം 

ഏറ്റുമാനൂർ :  ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ആറുകളും, തോടുകളും, തോടുകൾ വന്നു ചേരുന്ന വേമ്പനാട്ടുകായലിന്റെ മുഖവാരവും ആഴം കൂട്ടി ശുചീകരിച്ച് നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കുന്നു. ആറ്റിലേയ്ക്ക് ചാഞ്ഞ് കിടക്കുന്ന മരച്ചില്ലകളും വെട്ടിമാറ്റും. ഇതിനായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഡി പി ആർ (ഡീറ്റെയിൽ പ്രോജക്ട് റിപ്പോർട്ട്) തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും. നിലവിൽ എക്കൽ അടിഞ്ഞും പുല്ലും കടകലും, പോളയും നിറഞ്ഞ് തോടുകളിലെ നീരൊഴുക്കും ജലഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. പദ്ധതി നടപ്പിലാക്കുന്നതോടെ മഴക്കാലത്ത് പാടശേഖരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയ്ക്ക് പരിഹാരമാകുകയും അതോടൊപ്പം, ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കനാൽ ടൂറിസം പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൻ കരീമഠം പറഞ്ഞു.

Advertisements

Hot Topics

Related Articles