കേന്ദ്രസർക്കാർ വിദ്യാർത്ഥികളുടെ ഭാവി കയ്യിലിട്ട് അമ്മാനമാടുകയാണ് : എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ ഏബ്രഹാം

കോട്ടയം: കേന്ദ്രസർക്കാർ വിദ്യാർത്ഥികളുടെ ഭാവി കയ്യിലിട്ട് അമ്മാനമാടുകയാണെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ ഏബ്രഹാം. നീറ്റ് പരീക്ഷ തട്ടിപ്പ് സംബന്ധിച്ച് കേന്ദ്രസർക്കാർ മറുപടി പറയുക, എൻടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഐഎസ്എഫ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചുംധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിബിൻ.
രാജ്യത്തിലെ വിദ്യാർത്ഥി സമൂഹത്തിന് വേണ്ടിയാണ് എഐഎസ്എഫിന്റെ പോരാട്ടം. രാജ്യത്തെ ഏറ്റവും വലിയ പരീക്ഷ ആയ നീറ്റ്നടത്താൻ ഏജൻസിക്ക് കരാർ നൽകുന്നു കേന്ദ്രസർക്കാർ. 2019 മുതൽ 2026 വരെ നടത്തിയ പരീക്ഷകളിൽ എല്ലാ വർഷവും ഗുരുതര ആരോപണം ഉയരാറുണ്ട്. ആദ്യമായല്ല നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോരുന്നത്. ഒടുവിൽ യുവമോർച്ച നേതാവിന്റെ അറസ്റ്റിലേക്ക് വരെയെത്തി കാര്യങ്ങൾ. എന്നിട്ടും ഈ വിഷയത്തിൽ കേന്ദ്രം മൗനം തുടരുകയാണ്.

Advertisements

വിദ്യാർത്ഥികളെ മുഖത്ത് നോക്കി അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടി. മുൻപ് പരീക്ഷയുടെ ചോദ്യപേപ്പർ വൈകിയതിന്റെ പേരിൽ കുറെ പേർക്ക് ഗ്രേസ് മാർക്ക് കൊടുക്കുന്നു, അങ്ങനെ മാർക്ക് ലഭിച്ചവർ പരീക്ഷയിൽ തന്നെ ഉയർന്ന മാർക്ക് നേടുന്നു. പിന്നീട് കോടതി ഇടപെട്ട് വേറെ പരീക്ഷ നടത്തുന്നു. ജെഇഇ പരീക്ഷയിൽ ആൾമാറാട്ടം വരെ നടക്കുന്നു. അങ്ങനെ വിദ്യാർത്ഥികളുടെ ഭാവി നിശ്ചയിക്കുന്ന പരീക്ഷകളിൽ എന്താണ് നടക്കുന്നത് എന്ന ആശങ്കയാണ് ആരോ ദിവസവും.
തീഷ്ണമായ സമര ചരിത്രമുള്ള എഐഎസ്എഫ് സമരം ശക്തമാക്കും. ഭരണമുണ്ടോ ഇല്ലയോ എന്ന് നോക്കിയല്ല വിദ്യാർത്ഥികളുടെ വിഷയത്തിൽ സംഘടന നിലപാട് എടുക്കുന്നത്. ഒരിഞ്ച് പോലും സമരത്തിൽ നിന്നും പിന്നോട്ട് ഇല്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമരപാതയിൽ ജീവൻ വെടിഞ്ഞാലും വിദ്യാർഥികൾക്ക് വേണ്ടി മുന്നോട്ട് പോകുമെന്നും ബിബിൻ ചൂണ്ടിക്കാട്ടി.
എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജിജോ ജേക്കബ് അധ്യക്ഷൻ ആയിരുന്നു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖില്‍ കെ യു, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത്, എഐഎസ്എഫ് സംസ്ഥാനകമ്മറ്റി അംഗങ്ങളായ വിശാഖ് തമ്പി, ശ്രീലക്ഷ്മി അജി, ജില്ലാ സഹഭാരവാഹികളായ അശ്വിൻ, അശ്വിൻ തമ്പി, ശരവണ്‍ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles