കോട്ടയം :
ആത്മ ഫിലിം സൊസൈറ്റിയും കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശനം മെയ് 9 ശനിയാഴ്ച വൈകുന്നേരം 5:30ന് കോട്ടയം പബ്ലിക് ലൈബ്രറിയുടെ ചിത്രധാര മിനി തിയേറ്ററിൽ നടത്തപ്പെടും, അന്തരിച്ച പ്രശസ്ത ക്യാമറാമാനും കെ. എസ് എഫ്.ഡി. സി ചെയർമാനും ആയിരുന്ന ഷാജി എൻ കരുണിനെ അഡ്വ കെ സുരേഷ് കുറുപ്പ് അനുസ്മരിക്കും ,ആറുമണിക്ക് ബിനോയി വേളൂർ രചനയും സംവിധാനവും നിർവഹിച്ച നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ശ്വാസം എന്ന ചലചിത്രം പ്രദർശിപ്പിക്കും, പ്രവേശനം സൗജന്യമാണ്.
Advertisements

