കോട്ടയം : ജില്ലയിൽ പാചകവാതക വിതരണ പ്രതിസന്ധിയുടെ മറവിൽ ഭക്ഷണസാധനങ്ങൾക്ക്ഹോട്ടലുകളിൽ അമിത വില ഇടാക്കുകയാണ് എന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ആരോപിച്ചു. പാചകവാതക വിതരണം സുഗമമായി എങ്കിലു൦ ഭക്ഷണ വില തോന്നു൦പടിയാണ് ഒരുപുഴുങ്ങിയമുട്ടയ്ക്ക് ഈടാക്കുന്നത് മുപ്പതുരുപായാണ്. ഗാർഹിക സിലിണ്ടറുകൾ നിയമവിരുദ്ധമായി ഉപയോഗിച്ചുകൊണ്ടിരുന്ന ഹോട്ടലുകളിൽ മാത്രമേ നിലവിൽ പാചകവാതക ക്ഷാമം ഉള്ളു ഇവരുടെ കൈവശ൦ വാണിജ്യ സിലിഡറുകളുടെ കുറവാണ് അവരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് സർവ്വഹോട്ടൽ വിഭവങ്ങൾക്കു൦ നാൽപ്പത് ശതമാനത്തിനടുത്ത് വിലവർദ്ധിപിച്ചു പ്രഭാത ഭക്ഷണത്തോടൊപ്പ൦ മുട്ട കഴിക്കുന്ന ആളുകൾ ധാരാളമാണ് ഇഡലി ദോശ എന്നിവയോടൊപ്പമാണ് കൂടുതലായു൦ ഇതു കഴിക്കുന്നത് തോന്നു൦ തടിവില വർദ്ധിപ്പിച്ചു ജനങ്ങളെ ചൂഷണം ചെയ്യുന്ന ഹോട്ടലുകൾക്കേതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശൃ൦ ശക്തമാണ്.

