ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ഹെൽത്ത് ഡെസ്ക്: ശ്വാസകോശാരോഗ്യം സംരക്ഷിക്കാനായി ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ കൊണ്ടുവരുന്നത് അനിവാര്യമാണ്. പുകവലി ഒഴിവാക്കുന്നതും മലിനവായുവിൽ നിന്ന് മാറിനിൽക്കുന്നതുമാണ് പ്രാഥമികമായി സ്വീകരിക്കേണ്ട നടപടികൾ. ഇതോടൊപ്പം ശരിയായ ഭക്ഷണക്രമം പിന്തുടരുന്നത് ശ്വാസകോശത്തെ കരുത്താർജ്ജിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

Advertisements

🫁 ശ്വാസകോശാരോഗ്യത്തിനായി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നെല്ലിക്ക (Amla):വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിവയിൽ സമ്പന്നമായ നെല്ലിക്ക ശ്വാസകോശത്തെ മാലിന്യങ്ങൾക്കും അണുബാധകൾക്കും എതിരായി സംരക്ഷിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

ചീര (Spinach):വിറ്റാമിൻ സി, കെ, ആന്റി ഓക്സിഡന്റുകൾ എന്നിവ അടങ്ങിയ ചീര ശ്വാസകോശാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശ്വാസകോശത്തിലെ അണുബാധയും ദഹനപ്രശ്നങ്ങളും കുറയ്ക്കാൻ ഇത് സഹായകമാണ്.

ബെറി പഴങ്ങൾ (Berries):സ്റ്റ്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്പ്ബെറി തുടങ്ങിയ ബെറി വർഗ്ഗങ്ങൾ ആന്റി ഓക്സിഡന്റുകളിൽ സമ്പന്നമാണ്. ഇവ ശ്വാസകോശകോശങ്ങളുടെ നാശം തടയുകയും രോഗപ്രതിരോധം മെച്ചപ്പെടുത്തുകയും ചെയ്യും.

മഞ്ഞൾ (Turmeric):‘കുര്‍കുമിന്‍’ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഈ ഘടകം ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകൾക്കും അണുബാധകൾക്കും എതിരെ ഫലപ്രദമാണ്.

വെളുത്തുള്ളി (Garlic):ആന്റി മൈക്രോബിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി ശ്വാസകോശത്തിന് ഗുണം ചെയ്യും. ശ്വാസനാളിയിലെ അണുബാധകൾ തടയാനും ശ്വാസതടസ്സം കുറയ്ക്കാനും ഇതിന് കഴിയും.

ഇഞ്ചി (Ginger):ഇഞ്ചിയിലെ ‘ജിഞ്ചറോൾ’ എന്ന ഘടകം ശ്വാസകോശത്തിലെ അണുബാധയും അലർജിയും കുറയ്ക്കാൻ സഹായിക്കുന്നു. ശ്വാസപ്രശ്നങ്ങൾക്കും തൊണ്ടവേദനയ്ക്കുമെല്ലാം ഇഞ്ചി ഒരു പ്രകൃതിദത്ത പ്രതിവിധിയാണ്.

Hot Topics

Related Articles