ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു;  സല്‍മാൻ നിസാർ ക്യാപ്റ്റൻ 

തിരുവനന്തപുരം: ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സല്‍മാൻ നിസാർ ആണ് ടീമിന്റെ ക്യാപ്റ്റൻ. മെയ് 30 മുതല്‍ ഡെറാഡൂണിലാണ് മത്സരങ്ങള്‍ നടക്കുക. ഏകദിന ഫോർമാറ്റിലാണ് മത്സരങ്ങള്‍. പുതിയ സീസണില്‍ കേരള ടീം പങ്കെടുക്കുന്ന ആദ്യ പ്രമുഖ ടൂർണ്ണമെൻ്റുകളില്‍ ഒന്നാണിത്.

Advertisements

ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങള്‍. ഗോവ, എല്‍.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബ്, നേപ്പാള്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്. ശനിയാഴ്ച നേപ്പാളുമായാണ് കേരളത്തിൻ്റെ ആദ്യ മത്സരം. ഞായറാഴ്ച എല്‍.ബി. ശാസ്ത്രി ക്രിക്കറ്റ് ക്ലബ്ബിനെയും ചൊവ്വാഴ്ച ഗോവയെയും നേരിടും. ജൂണ്‍ ഏഴിനാണ് ഫൈനല്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരള ടീം – സല്‍മാൻ നിസാർ, രോഹൻ എസ് കുന്നുമ്മല്‍, അക്ഷയ് മനോഹർ, കൃഷ്ണപ്രസാദ്, അഹമ്മദ് ഇമ്രാൻ, വരുണ്‍ നായനാർ (വിക്കറ്റ് കീപ്പർ), ഷോണ്‍ റോജർ, മുഹമ്മദ് അസറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഭിഷേക് പി നായർ, ആസിഫ് സലാം, അമല്‍ രമേഷ്, സിജോമോൻ ജോസഫ്, ഫാനൂസ് എഫ്, അശ്വന്ത് എസ് ശങ്കർ, ആദിത്യ ബൈജു, സിബിൻ പി ഗിരീഷ്. അഭിഷേക് മോഹനാണ് ടീമിന്‍റെ പരിശീലകൻ.

Hot Topics

Related Articles