കരൂർ ദുരന്തത്തിന് ശേഷം ആദ്യ പൊതുയോഗം;കാഞ്ചീപുരത്തെ ത്തിയ വിജയ് പൊതുപരിപാടിയിൽ ജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നൽകിയതോടൊപ്പം ഡിഎംകെയെ കടുത്ത ഭാഷയിൽ വിമർശിച്ചു

ചെന്നൈ :കരൂരിൽ ഉണ്ടായ ദുരന്തത്തിന് പിന്നാലെ തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ് വീണ്ടും രാഷ്ട്രീയ രംഗത്ത് സജീവമായി. കാഞ്ചീപുര സുങ്കുവഛത്രയിലെ സ്വകാര്യ കോളജിൽ നടന്ന പൊതുസമ്പർക്ക പരിപാടിയിലാണ് വിജയ് പങ്കെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട രജിസ്‌റ്റർ ചെയ്‌ത 2,000 പേരുടെ പ്രവേശനത്തിനായാണ് പ്രത്യേക ക്യുആർ കോഡ് തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചത്.ഡിഎംകെയുടെ ഭരണനയങ്ങൾക്കെതിരെ വിജയ് കടുത്ത വിമർശനം ഉന്നയിച്ചു. “ഡിഎംകെയുടെ നയം കൊള്ളയാണ് തനിക്കെതിരെ നിലപാട് എടുക്കുന്നവർക്ക് അതിന്റെ ഫലങ്ങൾ നേരിടേണ്ടിവരും,” വിജയ് പ്രസംഗത്തിൽ പറഞ്ഞു.

Advertisements

അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ നടപ്പാക്കുമെന്നും, വീടില്ലാത്തവർക്ക് വീട് നൽകുകയും, ഓരോ വീട്ടിലും സ്ഥിരവരുമാനമുള്ള ഒരാൾ ഉണ്ടെന്ന് ഉറപ്പാക്കുമെന്നും വിജയ് പ്രഖ്യാപിച്ചു.“ഞാൻ രാഷ്ട്രീയത്തിലേക്ക് വന്നത് ജനങ്ങൾക്ക് നല്ല കാര്യങ്ങൾ ചെയ്യാനാണ്. മറ്റൊരാൾക്കും ദോഷം ചെയ്യാനല്ല. വിജയ് ചുമ്മ ഒന്നും പറയാറില്ല പറയുന്നത് ചെയ്തു കാണിക്കും എന്നതിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്,” വിജയ് പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിജയ് കരൂരിൽ നടത്തിയ റാലിക്കിടെ സെപ്റ്റംബർ 27ന് ഉണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ചിരുന്നു. നിരവധി പേർക്ക് പരുക്കേറ്റിരുന്നു. 57 ദിവസത്തിനുശേഷമാണ് വിജയ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. സേലത്തിൽ ഡിസംബർ 4ന് പൊതുയോഗത്തിന് അനുമതി തേടിയിരുന്നുവെങ്കിലും, കാർത്തിക ഉത്സവ തിരക്ക് ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

Hot Topics

Related Articles