തിരുവനന്തപുരം : കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ആയി എൻസിപി എസ് സംസ്ഥാന ജനറൽ സെക്രട്ടറി പി എ റസാഖ് മൗലവി നിയമിതനായി. കോൺഗ്രസ് എസ് കാരാകുറിശ്ശി മണ്ഡലം പ്രസിഡണ്ട്, ശ്രീകൃഷ്ണപുരം ബ്ലോക്ക് ജന സെക്രട്ടറി, എൻ സി പി പാലക്കാട് ജില്ലാ ട്രഷറർ ജില്ലാ വൈസ് പ്രസിഡന്റ്,ജില്ലാ പ്രസിഡന്റ്, സംസ്ഥാന നിർവാഹക സമിതി അംഗം, സംസ്ഥാന ജനറൽ സെക്രട്ടറി, എൻ സി പി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയംഗം, തുടങ്ങിയ നിലകളിൽ സംഘടന രംഗത്തും
കാരാകുറുശ്ശി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , കോഴിക്കോട് എയർപോർട്ട് അഡ്വൈസറി ബോർഡ് അംഗം,
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി (കെൽ) ഡയറക്ടർ,സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ഡയറക്റ്റർ, തുടങ്ങിയ നിലകളിൽ ഭരണരംഗത്തും പ്രവർത്തിച്ചിരുന്നു. നിലവിൽ കെ എഫ് ഡി സി ഡയറക്ടർ ആണ്, എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗവുമാണ്.
കെ എഫ് ഡി സി ചെയർമാൻ ആയി പി.എ റസാഖ് മൗലവി നിയമിതനായി

Advertisements

