അതിരൂപത ഹെൽത്ത് കമ്മീഷന്റെയും കാരിത്താസ് ആശുപത്രിയുടെയും കടുത്തുരുത്തി ഫൊറോനയുടെയും ആഭിമുഖ്യത്തിൽ ‘പാലിയേറ്റീവ് കെയർ യൂണിറ്റ് സ്ട്രെങ്തനിങ് പ്രോഗ്രാം’ നടത്തി

കോട്ടയം അതിരൂപത ഹെൽത്ത് കമ്മീഷന്റെയും കാരിത്താസ് ആശുപത്രിയുടെയും കടുത്തുരുത്തി ഫൊറോനയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാലിയേറ്റീവ് കെയർ യൂണിറ്റ് സ്ട്രെങ്തനിങ് പ്രോഗ്രാം’ ശ്രദ്ധേയമായി. മാർച്ച് 1-ന് കടുത്തുരുത്തി വലിയപള്ളിയിൽ വെച്ച് നടന്ന ചടങ്ങ് കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടറും സി.ഇ.ഒയുമായ റവ. ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി വലിയപള്ളി വികാരി റവ. ഫാ. ജോൺസൺ നീലനിരപ്പേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Advertisements

പാലിയേറ്റീവ് യൂണിറ്റുകളെ ആധുനിക സജ്ജീകരണങ്ങളോടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ പദ്ധതിയിലൂടെ ഹോസ്പിറ്റൽ ബെഡുകൾ, കിടക്കകൾ, വീൽചെയറുകൾ, വാക്കറുകൾ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഷുഗർ-ബിപി പരിശോധനാ മെഷീനുകൾ എന്നിവ വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉപകരണ വിതരണത്തിന് പുറമെ, കാരിത്താസ് ആശുപത്രിയിലെ പാലിയേറ്റീവ് മെഡിസിൻ വിഭാഗത്തിലെ ഡോ. കൃഷ്ണപ്രിയ വി നയിച്ച ബോധവൽക്കരണ സെമിനാറും വോളന്റിയർമാർക്കായി പരിശീലന ക്ലാസും സംഘടിപ്പിച്ചു. കടുത്തുരുത്തി, ഇരവിമംഗലം, കരിപ്പാടം, മേമ്മുറി, കോതനല്ലൂർ, തോട്ടറ, അരുനൂറ്റിമംഗലം, പൂഴിക്കോൽ, ഞീഴൂർ, കല്ലറ പുതിയ പള്ളി എന്നീ ഇടവകകളുടെ പൂർണ്ണ സഹകരണത്തോടെയാണ് ഈ ജീവകാരുണ്യ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്. കമ്മ്യൂണിറ്റി മെഡിസിനിലെ സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ജോസ് ജോം, ഫൊറോനയിലെ മറ്റ് ഇടവക വൈദികർ എന്നിവരും സന്നിഹിതരായിരുന്നു.

Hot Topics

Related Articles