റോഡ് മുറിച്ചുകടക്കുന്നതിനിടെബൈക്കിടിച്ച് മദ്ധ്യവയസ്‌കൻ മരിച്ചു

മാങ്ങാനം: റോഡ് മുറിച്ചു കടക്കുന്നിതിനിടെ ബൈക്കിടിച്ച് മദ്ധ്യവയസ്‌കൻ മരിച്ചു. മാങ്ങാനം കളമ്പ്കാട്ടുകുന്ന് ഇഞ്ചികാലായിൽ സണ്ണി ജോർജ് (61) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.45 ഓടെ മാങ്ങാനം സ്‌കൂളിന് മുൻവശത്തായിരുന്നു അപകടം. പരിക്കേറ്റ ജോർജിനെ ജില്ലാ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 1.29 ഓടെ മരണം സംഭവിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. ഭാര്യ: ജാൻസി സണ്ണി കുറുമുള്ളുകാല അതിരമ്പുഴ. മകൻ: എബി സണ്ണി ജോർജ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഐ.പി.സി കർമ്മേൽ മാങ്ങാനം സഭാ സെമിത്തേരിയിൽ (ചിലമ്പ്രക്കുന്ന് ).

Advertisements

Hot Topics

Related Articles