ചീരക്കറി തയ്യാറാക്കിയില്ല : ഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി

ഖാർഗോണ്‍: ഇഷ്ടപ്പെട്ട ചീരക്കറി അത്താഴത്തിന് തയ്യാറാക്കിയില്ലെന്ന കാരണത്താല്‍ ഗർഭിണിയായ ഭാര്യയെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാർഗോണ്‍ ജില്ലയിലെ ജമർദ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. 25 വയസ്സുകാരിയായ ഷീല ഭായിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisements

വെള്ളിയാഴ്ച വൈകുന്നേരം സുനില്‍ ചീര വാങ്ങി വീട്ടിലെത്തിയിരുന്നു. എന്നാല്‍ മറ്റ് കറികള്‍ ഉണ്ടായിരുന്നതിനാല്‍ ഷീല അന്ന് ചീരക്കറി വെച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോള്‍ ചീരക്കറി വേണമെന്ന് സുനില്‍ വാശിപിടിച്ചു. മറ്റ് കറികള്‍ ഉണ്ടെന്നും ചീര പിന്നീട് ഉണ്ടാക്കാമെന്നും ഷീല മറുപടി നല്‍കിയതോടെ സുനില്‍ അക്രമാസക്തനാവുകയായിരുന്നു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് ഷീലയെ വീടിന് പിന്നിലെ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ പ്രതി, കോടാലി ഉപയോഗിച്ച്‌ കഴുത്തില്‍ രണ്ടുതവണ വെട്ടുകയായിരുന്നു. ഷീല സംഭവസ്ഥലത്തുതന്നെ മരിച്ചു. ചൈൻപൂർ പോലീസ് ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

ചീരക്കറി തയ്യാറാക്കിയില്ല : ഭാര്യയെ ഗർഭിണിയായ ഭാര്യയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തി

ഖാർഗോണ്‍: ഇഷ്ടപ്പെട്ട ചീരക്കറി അത്താഴത്തിന് തയ്യാറാക്കിയില്ലെന്ന കാരണത്താല്‍ ഗർഭിണിയായ ഭാര്യയെ ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാർഗോണ്‍ ജില്ലയിലെ ജമർദ ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. 25 വയസ്സുകാരിയായ ഷീല ഭായിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം സുനില്‍ ചീര വാങ്ങി വീട്ടിലെത്തിയിരുന്നു. എന്നാല്‍ മറ്റ് കറികള്‍ ഉണ്ടായിരുന്നതിനാല്‍ ഷീല അന്ന് ചീരക്കറി വെച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോള്‍ ചീരക്കറി വേണമെന്ന് സുനില്‍ വാശിപിടിച്ചു. മറ്റ് കറികള്‍ ഉണ്ടെന്നും ചീര പിന്നീട് ഉണ്ടാക്കാമെന്നും ഷീല മറുപടി നല്‍കിയതോടെ സുനില്‍ അക്രമാസക്തനാവുകയായിരുന്നു.

തുടർന്ന് ഷീലയെ വീടിന് പിന്നിലെ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയ പ്രതി, കോടാലി ഉപയോഗിച്ച്‌ കഴുത്തില്‍ രണ്ടുതവണ വെട്ടുകയായിരുന്നു. ഷീല സംഭവസ്ഥലത്തുതന്നെ മരിച്ചു. ചൈൻപൂർ പോലീസ് ശനിയാഴ്ച പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

Hot Topics

Related Articles