കോട്ടയം സിഎംഎസ് കോളേജ് ബിരുദദാന ചടങ്ങ്

കോട്ടയം : സി എം എസ് കോളേജിലെ 2024-2025 വർഷത്തെ ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കിയ
വിദ്യാർത്ഥികൾക്കായുള്ള ബിരുദദാനചടങ്ങ് കോളേജിലെ ഗ്രേറ്റ് ഹാളിൽ
നടന്നു. കോളേജ് മാനേജർ റൈറ്റ്. റവ.
മലയിൽ സാബു കോശി ചെറിയാൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. റെനോൾട്ട് നിസ്സാൻ ടെക്നോളജീസ് ആൻഡ്
ബിസിനസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ
സി.എഫ്.ഒയും സി.എം.എസ്
കോളേജിലെ പൂർവ്വ
വിദ്യാർത്ഥിനിയുമായ ഷീല തരകൻ മുഖ്യാതിഥിയായിരുന്നു.
പ്രിൻസിപ്പൽ ഡോ. അഞ്ജു ശോശൻ
ജോർജ്ജ്, ബർസർ റവ. ഡോ. ഷിജു
സാമുവൽ, വൈസ് പ്രിൻസിപ്പൽ ഡോ.
റീനു ജേക്കബ്, കൺട്രോളർ ഓഫ്
എക്സാമിനേഷൻസ് ഡോ. നിഷ
അരവിന്ദ്, ഐ.ക്യൂ.എ.സി ഡയറക്ടർ
ഡോ. വിമൽ ജോർജ്ജ് കുര്യൻ, ഡീൻസ്
ഡോ. ചാൾസ് ജോസഫ്, ഡോ. റോണി
രാജൻ പോൾ, ഡോ. വിബിൻ ഐപ്പ്
തോമസ് എന്നിവരും ചടങ്ങിൽ
സന്നിഹിതരായിരുന്നു. മികച്ച
വിദ്യാർത്ഥികൾക്കുള്ള 2 ലക്ഷം രൂപയുടെ
ഡോ. തോമസ് അവാർഡും ചടങ്ങിൽ വെച്ച് സമ്മാനിച്ചു. ഏകദേശം 600 ബിരുദധാരികൾ ചടങ്ങിൽ പങ്കെടുത്തു.ക്രിയേറ്റീവ് ആർട്സ് ക്ലബ്, ഫൈൻ ആർട്സ് (ഡ്രോയിംഗ്) ക്ലബ്, ത്രെഡ്സ് ആൻഡ് നീഡിൽ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ കോളേജ് കാമ്പസിൽ നിന്ന് തിരഞ്ഞെടുത്ത പൂക്കളും ചെടികളും കൊണ്ട് നിർമ്മിച്ച ബുക്ക് മാർക്കുകളും ബിരുദധാരികൾക്ക് സമ്മാനിച്ചു.

Advertisements

Hot Topics

Related Articles