കോട്ടയം: ഭാവി കേരളത്തെ പുരോഗമനപരവും വികസിതവുമാക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ 2031 -ന്റെ ഭാഗമായി സംസ്ഥാന സർക്കാർ കോട്ടയത്ത് സംഘടിപ്പിക്കുന്ന സഹകരണവകുപ്പിന്റെ സംസ്ഥാനതല സഹകരണ സെമിനാറിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടിയുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ ഒക്ടോബർ 23 വ്യാഴാഴ്ച ഏറ്റുമാനൂരിൽ നടക്കും. ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാന്‍ഡില്‍ നഗരസഭാ ഓഫീസിന് സമീപമുള്ള ബിൽഡിങ്ങിൽ വൈകിട്ട് 6 -ന് നടക്കുന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ കൂടിയായ ഗവ. ചീഫ് വിപ്പ് ഡോ: എൻ ജയരാജ് ഓഫീസ് ഉദ്ഘാടനം നിർവ്വഹിക്കും.
Advertisements
കേരള സംസ്ഥാനം രൂപീകൃതമായി 75 വർഷം 2031 -ൽ പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞകാലങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ വിലയിരുത്തി ഭാവി വികസനം ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി 33 വകുപ്പുകളുടെ നേതൃത്വത്തിൽ സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ഏറ്റുമാനൂർ ഗ്രാന്റ് അരീന കൺവൻഷൻ സെന്ററില്‍ ഒക്ടോബര്‍ 28-നാണ് വിഷൻ 2031 -ന്റെ ഭാഗമായുള്ള നേട്ടങ്ങളും, ഭാവി വികസന ലക്ഷ്യങ്ങളും സഹകരണ സെമിനാർ നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 പേർ സെമിനാറിൽ പങ്കെടുക്കും.

