കുമരകം : കുമരകം കലാഭവൻ
ആഭിമുഖ്യത്തിൽ കലാ സംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി കുമരകം പഞ്ചായത്ത്
സാംസ്കാരിക
നിലയത്തിൽ പാട്ട് കുട്ടം മഹാസാഗരവും
ഓൺലൈൻ കരോക്കെ
ഗാനമത്സര
സമ്മാനവും വിതരണം നടത്തി.
മഹാസാഗരം പാട്ട്കുട്ടം പ്രശസ്ത സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്
ഉദ്ഘാടനം ചെയ്തു. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ പി ഗോപി മുഖ്യാതിഥിയായി. യോഗത്തിൽ പഞ്ചായത്ത് അംഗം സലീമ ശിവാത്മജൻ, കലാഭവൻ സെക്രട്ടറി എസ്.ഡി പ്രേംജി, വൈസ് പ്രസിഡൻ്റ് പി. എസ് സദാശിവൻ, ജോ:സെക്രട്ടറി പി.കെ അനിൽകുമാർ, രാജി സാജൻ എന്നിവർ സംസാരിച്ചു. എസ്. എസ് .എൽ .സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഭവാനിക എസിനെ യോഗം അനുമോദിച്ചു. ലഹരിയാകട്ടെ കല എന്ന സന്ദേശം ഉയർത്തി നടത്തിയ ഓൺലൈൻ കരോക്കെ ഗാന മത്സരത്തിൻ്റെ സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുമരകം കലാഭവൻ സംഗീത കൂട്ടായ്മയിൽ ഗായകരായ ശ്രീനന്ദന ബി എസ് ,മീനാക്ഷി ബാലുദാസ് ,ബാലുദാസ് ,പാർവതി,ജോസഫ് കെ ജെ ,മെഹറിൻ ഹാദിയ ,ആതിര പി എസ് , ജോയ് എബ്രഹാം, സന്തോഷ് കെ ജി ,ജിജിമോൾ കുമ്മനം, ബിന്ദുസുനിൽ, വിജയകുമാർ പി കെ, മൗജിദ് പാലാ ,
ദീപ മോഹൻദാസ് , മോഹൻദാസ് കുമ്മനം രാജു കോട്ടയം, പ്രസാദ് മാന്നാനം, ജെസ്സിമോൾ കൊല്ലാട്, ജയമോൾ ജോജി, മുകേഷ് പാലാ, ടി സി തങ്കപ്പൻ ,ജയരാജ്എസ്, അനിൽകുമാർ പി കെ ,ഗണേഷ്ഗോപാൽ രാജി സാജൻ ,നിഷാ പ്രകാശ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.


