കോട്ടയം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ രാഷ്ട്രിയം നടപ്പാക്കാനുള്ള സ്ഥലമല്ല : ലിജിൻലാൽ

കോട്ടയം :കോട്ടയം മുനിസിപ്പാലിറ്റിയെ ഉദ്യോഗസ്ഥരുടെ രാഷ്ട്രിയ നിലപാടുകൾ നടപ്പാക്കുവാൻ ഉള്ള കേന്ദ്രമാക്കി മാറ്റുകയാണ് എന്ന് ബിജെപി വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻലാൽ.

Advertisements

ഇതിന്റെ ഉദാഹരണം ആണ് ഫെബ്രുവരി 6,7,8തീയതികളിൽ കോട്ടയത്ത്‌ നടക്കുന്ന എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ബോർഡുകൾ നീക്കം ചെയ്തതിൽ കൂടി പുറത്തുവന്നിരിക്ളുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഹൈകോടതി ഉത്തരവിന്റെ മറവിൽ ഏകപക്ഷിയമായി ഒരു സംഘടനയുടെ ബോർഡുകൾ എടുത്തു മാറ്റുകയും, എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വർപ്രസാദ് അടക്കമുള്ള നേതാക്കൾ മുനിസിപ്പാലിറ്റി ആരോഗ്യ സെക്രട്ടറിയുമായി ചർച്ച നടത്തി ഈ നിലപാടിൽ ഉള്ള പ്രതിഷേധം അറിയിക്കുകയും,ഉത്തരവ് നടപ്പാക്കുകയാണെകിൽ ടൗണിൽ സ്ഥാപിച്ചിടുള്ള ഭരണകക്ഷിയുടെ അടക്കം ബോർഡുകൾ നീക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരുനടപടികളും ഉണ്ടായിട്ടില്ല. ഇത് ഭരണകക്ഷി യൂണിയനിൽപെട്ട ചില ഉദ്യോഗസ്ഥരുടെ രാഷ്ട്രിയ ലക്ഷ്യങ്ങൾ ആണ് പുറത്തു കൊണ്ടുവരുന്നത് എന്നും,ഇത്തരം ഉദ്യോഗസ്ഥർ ജനങൾക്ക് എന്ത് സേവനമാണ് നൽക്കാൻ സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു.

Hot Topics

Related Articles