സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ സായാഹ്ന ധർണ്ണ നടത്തി. ബി.ഇ.എഫ്.ഐ

കോട്ടയം : എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ ബാങ്ക് ജീവനക്കാർ എസ്.ബി.ഐ കോട്ടയം ടൗൺ ബ്രാഞ്ചിന് മുന്നിൽ സ്വകാര്യവത്ക്കരണ നീക്കം ഉപേക്ഷിക്കുക.
താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ന്യായമായ വേതനം നൽകുക
സബ്സ്റ്റാഫ്, ക്ലറിക്കൻ തസ്തികകളിൽ ആവശ്യത്തിന് നിയമനങ്ങൾ അടിയന്തിരമായി നടത്തുക.
ഇടപാട്കാർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കുക.
സ്ഥലം മാറ്റങ്ങൾക്ക് സുതാര്യമായ നയം രൂപീകരിക്കുക. സമയ ബന്ധിതമായി പൂർത്തീകരിക്കുക.
വിമുക്ത ഭടൻമാരുടെ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുക.
എച്ച്.ആർ.എം.എസ് പോർട്ടൽ പുരം കരാർ നൽകിയത് പിൻവലിക്കുക.
തുടങ്ങിയ അഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചാണ്
സായാഹ്ന ധർണ്ണ നടത്തിയത്.

Advertisements

ധർണ്ണാ സമരം ബി.ഇ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് കെ.പി. ഷാ ഉദ്ഘാടനം ചെയ്തു. ബി.ഇ.എഫ്. ഐ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ഡി. സുരേഷിൻ്റെ അദ്ധ്യക്ഷത വഹിച്ച ധർണ്ണ സമരത്തിൽ കെ.കെ.ബി.ഇ യു ജില്ലാ സെക്രട്ടറി കെ.കെ. ബിനു സ്വാഗതവും ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം യു അഭിനന്ദ് നന്ദിയും പറഞ്ഞു. എസ്.ബി.ഐ.ഇ.എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി. ജയരാജ്. ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശ്രീരാമൻ, ബി.ടി.ഇ.എഫ് ജില്ലാ സെക്രട്ടറി തുഷാര.എസ്. നായർ, എ.കെ. ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

Hot Topics

Related Articles