കൊല്ലാട്: ഇന്ത്യൻ ഭരണഘടനാശില്പി ഡോ. ഭീം റാവു അംബേദ്കറിന്റെ 135ആമത് ജന്മദിനം കൊല്ലാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയൻ ബി മഠത്തിന്റെ അധ്യക്ഷതയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു.


















തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ സമ്മേളനം ഉദ്ഘാടനം നടത്തി.. ഭരണഘടന നിർമ്മാണത്തിൽ ബാബാ സാഹിബ് മുന്നോട്ടുവച്ച ആശയങ്ങൾ ഇന്നും ഒരു അത്ഭുതമായി നിലനിൽക്കുന്നു…. ഇന്ത്യയിലെ ഓരോ പൗരന്മാർക്കും ലഭിക്കേണ്ടതായ ഭൗതികമായ അവകാശങ്ങൾ ഒരു തരി പോലും നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടുന്നു എന്നുള്ളത് മാത്രമല്ല… അശരണരേയും ആലംബഹീനരെയും കൈപിടിച്ചു മുന്നോട്ടു നയിക്കുന്ന തത്വമാണ് അദ്ദേഹം ആവിഷ്കരിച്ചത്..
എന്നാൽ ഈ തത്വം മാറ്റി എഴുതുവാൻ സംഘടിത ശ്രമങ്ങൾ നടക്കുന്നു എന്നുള്ളത് നാം കാണാതിരിക്കരുത് എന്ന് അദ്ദേഹം ഓർമിപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭരണഘടന സംരക്ഷിക്കുവാൻ ജനാധിപത്യം നിലനിർത്തുവാൻ മതേതരത്വം പരിപാലിക്കുവാൻ നാം ബാധ്യസ്ഥരാണ് എന്നും തിരുവഞ്ചൂർ പറഞ്ഞു. കോട്ടയം ഈസ്റ്റ് ബ്ലോക്ക് പ്രസിഡണ്ട് സിബി ജോൺ, ഡിസിസി മെമ്പർ അനീഷ് വരമ്പിനകം, ഇന്ത്യൻ ദളിത് ഫെഡറേഷൻ പ്രസിഡണ്ട് ജനമിത്ര, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ വൈശാഖ്, തമ്പാൻ കുര്യൻ വർഗീസ്, ലതീഷ് കുമാർ. ജനപ്രതിനിധികളായ മിനി ഇട്ടികുഞ്ഞ്, ആനി മാമൻ, ജയ് പി പോൾ, ജേക്കബ് കെ കോര, ഉദയകുമാർ. മുൻ ജനപ്രതിനിധികളായ പിജി അനിൽകുമാർ, രഘുനാഥൻ നായർ.
ശശികുമാർ നെല്ലിക്കുന്ന്, എ സി ചെറിയാൻ ആശാരിപറമ്പ്, രവീന്ദ്രൻ കാവുംപുറം. തുടങ്ങിയവർ സംസാരിച്ചു.

