കോട്ടയം ജില്ലാ പഞ്ചായത്തിന് പരിചയ സമ്പന്നനായ അധ്യക്ഷൻ; യുവ മുഖത്തിന് അധ്യക്ഷ സ്ഥാനം ഇല്ല; ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ജോഷി ഫിലിപ്പ് എത്തും; വൈശാഖിനെ പരിഗണിച്ചില്ല

കോട്ടയം: ജില്ലാ പഞ്ചായത്തിന് പരിചയ സമ്പന്നനായ അധ്യക്ഷൻ. നാലു വർഷം കോൺഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി വാകത്താനം ഡിവിഷനിൽ നിന്നുള്ള അംഗം ജോഷി ഫിലിപ്പ് ഭരണം നടത്തും. ഒരു വർഷം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും നൽകാൻ ധാരണയായി. ഡിസംബർ 27 ശനിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോഷി ഫിലിപ്പ് മത്സരിക്കും. രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ജില്ലാ പഞ്ചായത്ത് വാകത്താനം ഡിവിഷൻ അംഗം ജോഷി ഫിലിപ്പിന്റെയും, കുമരകം ഡിവിഷൻ അംഗം പി.കെ വൈശാഖിന്റെയും പേരുകളാണ് കോൺഗ്രസ് പരിഗണിച്ചിരുന്നത്. എന്നാൽ, ഒടുവിൽ ജോഷി ഫിലിപ്പിന് നറക്ക് വീഴുകയായിരുന്നു.

Advertisements

Hot Topics

Related Articles