കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 23 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഏപ്രിൽ 23 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ രാവിലെ   8:30 മുതൽ 4:30 വരെ കണ്ണമ്പാല ട്രാൻസ്‌ഫോർമറിന്റെ പരിധിയിലും ഉച്ച കഴിഞ്ഞ് 2 മുതൽ 4:30 വരെ പാലവേലി ട്രാൻസ്‌ഫോർമറിന്റെ പരിധിയിലും വൈദ്യുതി മുടങ്ങും. മീനടം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ തകിടി പമ്പ് ഹൗസ് ട്രാൻസ്ഫോമറിൽ രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ വൈദ്യുതി മടങ്ങും ക്രീപ്മിൽ ട്രാൻസ്ഫോർമറിൽ ഉച്ചകഴിഞ്ഞ് 2 മണിമുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

തീക്കോയി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന കാളക്കൂട് ട്രാൻസ്ഫോർമറിൻ്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 08:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും. ചെമ്പ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  എബിസി കേബിൾ വലിക്കുന്നതുമായി ബന്ധപ്പെട്ട് മേരി ലാൻഡ് , ശാരദ മഠം, തേവടി പാലം ,  മാറ്റ പറമ്പ്, ചമ്മനാകരി,  ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ, കളത്തിൽ റിസോർട്ട് നഴ്സിംഗ് കോളേജ്  എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 5. 30മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

തീക്കോയി സെക്ഷൻ പരിധിയിൽ,ട്രാൻ ഫോമർ മെയിൻ്റെനൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന നടക്കൽ,സഫാ,സഫാ റസിഡൻസി,മുല്ലൂപ്പാറ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ  08:00 മുതൽ 05:00 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കാണിക്കമണ്ഡപം ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9മണി മുതൽ ഉച്ചയ്ക്ക്  1:00 മണി വരെയും വടക്കേക്കര ടെമ്പിൾ  ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക്   1 മണി മുതൽ  വൈകുന്നേരം  5 മണിവരെയും വൈദ്യുതി മുടങ്ങും. 

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പ്ലാമ്മൂട്,ജീവൻ നഗർ,പൂഴിക്കുന്ന് എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകിട്ട് 5 മണി  വരെ  ഭാഗികമായി വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, പെരുന്ന എൻ.എസ്.എസ് ഹോസ്റ്റൽ, മന്നം നഗർ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ   വൈദുതി മുടങ്ങും.  പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ കൊച്ചിടപ്പാടി, മൂന്നാനി, കവിക്കുന്ന്, ചെത്തിമറ്റം, പുതിയ കാവ്, കുളംകണ്ടം, കരുണ, റോട്ടറി ക്ലബ്ബ്, ചീരാംകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുപ്പത്താനം, ഇളംകാവ് അമ്പലം, ഗ്രാമറ്റം എന്നീ ഭാഗങ്ങളിൽ രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ  വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, ചെമ്പോല ,കന്നുകുഴി, ചാണ്ടീസ് പാഷൻ ഹിൽസ്, ഫീൽഡ് വ്യൂ എന്നീ ട്രാൻസ്ഫർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles