ചങ്ങനാശേരി: കുറിച്ചിയിൽ പള്ളിയിൽ കുർബാന കൂടാനെത്തിയ വിശ്വാസിയെ ആക്രമിച്ച സംഭവത്തിൽ ചിങ്ങവനം പൊലീസ് തള്ളിയ കുറ്റപത്രം തള്ളി ചങ്ങനാശേരി മജിസ്‌ട്രേറ്റ് കോടതി. പൊലീസ് കുറ്റപത്രം തള്ളിയ ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടി.എസ് അനിൽകുമാർ കേസിൽ പുനരന്വേഷണത്തിനും ഉത്തരവിട്ടു. കേസിൽ വാദിഭാഗം ഉയർത്തിയ പല വാദങ്ങളും പൊലീസ് അന്വേഷിച്ചിട്ടില്ലെന്ന് കണ്ടെത്തിയാണ് കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടത്.
കഴിഞ്ഞ വർഷം ജൂൺ 23 നായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചി പള്ളിയിൽ മെത്രോപ്പോലീത്ത കുറിയാക്കോസ് മാർ സേവേറിയോസ് കുർബാന അർപ്പിക്കുന്നതിടെ ഒരു സംഘം ആളുകൾ ചേർന്ന് തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് കുറിച്ചി കരിമ്പന്നൂർ വീട്ടിൽ റിജോ ജേക്കബിന്റെ പരാതി. ആക്രമണത്തിൽ പരിക്കേറ്റിരുന്ന റിജോ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് പൊലീസ് ചങ്ങനാശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുറിയാക്കോസ് മാർ സേവേറിയോസ് കുർബാന നടത്തുന്നതിനിടെ റിജോ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം സ്ലീബാ ഉയർത്തി അനുയായികളോട് റിജോയെ മർദിയ്ക്കാൻ നിർദേശം നൽകിയെന്നായിരുന്നു ഇദ്ദേഹം പൊലീസിനു മൊഴി നൽകിയിരുന്നത്. ഇത് കൂടാതെ സംഭവത്തിന് എല്ലാം തന്റെ മകൻ ദൃക്‌സാക്ഷിയാണ് എന്നും റെജി മൊഴി നൽകിയിരുന്നു. എന്നാൽ, കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചപ്പോൾ റിജോയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സേവേറിയോസിനെ പ്രതിയാക്കിയിട്ടില്ലെന്നും, മകനെ സാക്ഷിയാക്കിയിട്ടില്ലെന്നും കോടതിയിൽ ഇദ്ദേഹം വാദിച്ചു. ഇത് കണ്ടെത്തിയാണ് കോടതി അന്തിമ റിപ്പോർട്ട് തള്ളികയും, കേസിൽ പുനരന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തത്.
കേസിൽ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്നായിരുന്നു പരാതിക്കാരന്റെ വാദം. തന്നെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയിട്ടില്ലെന്നും, പള്ളിയിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, ആക്രമണത്തിനിരയായ സമയത്ത് തന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ പൊലീസ് ശേഖരിച്ചിട്ടില്ലെന്നും ആരോപിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
കേസിൽ ഇദ്ദേഹത്തിന്റെ രക്തം പുരണ്ട വസ്ത്രങ്ങൾ നിർണ്ണായക തെളിവായിരുന്നതായി കോടതി വിലയിരുത്തി. ഇത് കൂടാതെ സംഭവ സ്ഥലത്തുണ്ടായിരുന്ന ഇരയുടെ മകനെ എന്തുകൊണ്ട് കേസിൽ സാക്ഷിയാക്കിയില്ലെന്നും പൊലീസിനോട് കോടതി ചോദിച്ചു. ഇത് കൂടാതെ ഇദ്ദേഹത്തെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധമായ കുടയും പൊലീസ് കണ്ട് കെട്ടാതിരുന്നതെന്താണ് എന്നും കോടതി ചോദിച്ചു. ഇതേ തുടർന്നാണ് കോടതി കേസ് പുനരന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്.


