യുഎസ് പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യക്കാർ; സ്ഥിരീകരണം തേടി ആശങ്ക

ന്യൂഡൽഹി:നടുക്കടലിൽ വച്ച് അമേരിക്ക പിടിച്ചെടുത്ത റഷ്യൻ എണ്ണക്കപ്പലിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 28 പേർ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. മാരീനേര എന്ന പേരിലുള്ള എണ്ണക്കപ്പലാണ് ബുധനാഴ്ച യുഎസ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലൂടെയാണ് കപ്പൽ സഞ്ചരിച്ചിരുന്നത്.റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കപ്പലിൽ 17 യുക്രെയ്നിയൻ, ആറ് ജോർജിയൻ, മൂന്ന് ഇന്ത്യൻ, രണ്ട് റഷ്യൻ പൗരന്മാർ ഉൾപ്പെടെ 28 ജീവനക്കാരാണുള്ളത്. എന്നാൽ കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ സംബന്ധിച്ച് ഇന്ത്യ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

Advertisements

സംഭവത്തിൽ പ്രതികരിച്ച റഷ്യൻ വിദേശകാര്യ മന്ത്രാലയം, രാജ്യാന്തര മാരിടൈം ചട്ടങ്ങളും നിയമങ്ങളും പാലിച്ചുകൊണ്ടാണ് കപ്പൽ സഞ്ചരിച്ചതെന്നും യുഎസ് നടത്തിയ നടപടി നിയമവിരുദ്ധമാണെന്നും ആരോപിച്ചു. മാരീനേരയ്‌ക്കെതിരായ നടപടി അവസാനിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.വെനസ്വേലയുടെ പ്രകൃതി വിഭവങ്ങളിലേക്ക് യുഎസ് നടത്തുന്ന ഇടപെടലുകൾ സാമ്രാജ്യത്വ സമീപനമാണെന്നും റഷ്യ കുറ്റപ്പെടുത്തി. കപ്പലിലുള്ള എല്ലാ ജീവനക്കാരോടും മനുഷ്യാന്തസും അഭിമാനവും മാനിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഉറപ്പാക്കണമെന്നും, റഷ്യൻ പൗരന്മാർ ഉൾപ്പെടെ എല്ലാവരെയും എത്രയും വേഗം സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാധാനപരമായി വടക്കൻ അറ്റ്ലാന്റിക് കടലിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് യുഎസ് സൈനിക നടപടി ഉണ്ടായതെന്നും, കപ്പലിന്റെ യാത്രയും ചരക്കും സംബന്ധിച്ച മുഴുവൻ വിവരങ്ങളും യുഎസിന് മുൻകൂട്ടി നൽകിയിരുന്നുവെന്നും റഷ്യ വ്യക്തമാക്കി. എന്നിട്ടും കപ്പൽ പിടിച്ചെടുത്തത് രാജ്യാന്തര നിയമങ്ങൾക്ക് വിരുദ്ധമാണെന്നാണ് റഷ്യയുടെ ആരോപണം.വെനസ്വേലയിൽ നിന്ന് എണ്ണ കടത്തിയെന്നാരോപിച്ച് കപ്പലിനെതിരെ യുഎസ് നേരത്തെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. അന്ന് ബെല്ല-1 എന്ന പേരിലായിരുന്ന കപ്പൽ പിന്നീട് പേര് മാറ്റി മാരീനേര എന്നാക്കി. കൂടാതെ ഗയാനയുടെ പതാക മാറ്റി റഷ്യൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു. ഡിസംബറിൽ കപ്പൽ പിടിച്ചെടുക്കാൻ യുഎസ് ശ്രമിച്ചെങ്കിലും അന്ന് പരാജയപ്പെട്ടു.

ഇതിനിടെ, റഷ്യൻ കപ്പൽ പിടിച്ചെടുക്കാനുള്ള നടപടിയിൽ യുഎസ് കോസ്റ്റ് ഗാർഡിന് ബ്രിട്ടീഷ് സൈന്യത്തിന്റെ സഹായം ലഭിച്ചതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഓപ്പറേഷൻ പൂർത്തിയാക്കുന്നതിനായി വ്യോമത്താവളം വിട്ടുനൽകുകയും നിരീക്ഷണം നടത്തി സഹായിക്കുകയും ചെയ്തതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹേലി വ്യക്തമാക്കി.

Hot Topics

Related Articles