കോട്ടയം മണർകാട് നാലുമണിക്കാറ്റിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഒരു മരണം; മരിച്ചത് മല്ലപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ

കോട്ടയം: മണർകാട് നാലുമണിക്കാറ്റിൽ ഓട്ടോറിക്ഷയിൽ കാറിടിച്ച് ഓട്ടോഡ്രൈവർക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി കോട്ടാങ്കൽ സ്വദേശിയായ ദേവരാജൻ (64) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ മണർകാട് നാലുമണിക്കാറ്റിലായിരുന്നു അപകടം. മല്ലപ്പള്ളിയിൽ നിന്നും കാരിത്താസ് ആശുപത്രിയിലേയ്ക്കു പോകുകയായിരുന്നു ദേവരാജൻ. ഇദ്ദേഹത്തിന്റെ അയൽവാസികളായ കുടുംബവുമായാണ് ഇദ്ദേഹം ആശുപത്രിയിലേയ്ക്കു പോയത്. ഈ സമയം ഇതേ ദിശയിൽ തന്നെ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. എന്നാലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Advertisements

Hot Topics

Related Articles