കോട്ടയം: സാമ്പത്തിക ബാധ്യതയെ തുടർന്ന് മണ്ണെണ്ണ തീ കൊളുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ശേഷം കോട്ടയം വെസ്റ്റ് പോലീസ് എത്തി ആശുപത്രിയിലാക്കിയ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം വേളൂർ മുട്ടിശേരിയിൽ വീട്ടിൽ ജയപ്രകാശ് (53) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മരിച്ചത്. ഫെബ്രുവരി ഒൻപതിന് രാത്രിയിലാണ് 40 ശതമാനത്തിലേറെ പൊളളലേറ്റയാളെ രക്ഷിച്ച് കോട്ടയം വെസ്റ്റ് പൊലീസ് രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 09.30 മണിയോടു കൂടി വേളൂർ സ്വരമുക്ക് ഭാഗത്ത് ഒരാൾ വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് എസ്.ഐ ജയകുമാർ, സിവിൽ പൊലീസ് ഓഫിസർ പ്രതാപൻ എന്നിവർ സ്ഥലത്ത് എത്തിയത്.
മദ്യ ലഹരിയിൽ ആയിരുന്ന ഗൃഹനാഥൻ, ഈ സമയം മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് സ്വയം തീ കൊളുത്തി. തുടർന്ന് വീട്ടിൽനിന്ന് ഓടിപ്പോവുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടുകൂടി ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പോലീസ് ഇയാളെ കണ്ടെത്തി ആംബുലൻസിൽ കയറ്റി ഭാര്യയോടും ബന്ധുക്കളോടും ഒപ്പം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു . പോലീസ് നാട്ടുകാരുമായി ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലാണ് 40%ത്തിലധികം പൊള്ളലേറ്റ ആളെ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കാൻ സഹായകമായത്. ടൈൽ പണിക്കാരൻ ആയ ഇയാൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും . വീട് ജപ്തി ഭീഷണിയിൽ ആയിരുന്നുവെന്നും വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹംബന്ധുക്കൾക്ക് വിട്ടു നൽകും. ഇതിനുശേഷം വേളൂരിലെ വീട്ടിൽ മൃതദേഹം എത്തിക്കും.


